Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

ചന്ദ്രയാൻ 3 ആക്ടീവ് മോഡിലേക്ക്:- രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ...

16 SEPTEMBER 2023 05:31 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 സ്ലീപിങ് മോഡിൽ നിന്ന് വീണ്ടും ആക്ടീവ് മോഡിലേക്ക്. രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്തംബർ 16 നോ 17 നോ ചന്ദ്രനിൽ വീണ്ടും സൂര്യോദയമുണ്ടാകുന്നതോടെ ചാന്ദ്രയാൻ 3 വീണ്ടും ആക്ടീവ് മോഡിലേക്ക് മാറുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരുന്നത്. സെപ്തംബർ 3 നാണ് ചന്ദ്രന്റ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം നിലച്ചതിനെ തുടർന്ന് ചാന്ദ്രയാനെ ശാസ്ത്രജ്ഞർ ഉറക്കിയത്. സൂര്യ പ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രഗ്യാൻ റോവറും ലാൻഡറും പ്രവർത്തിക്കുന്നത്.

ചന്ദ്രനിൽ രാത്രയാകുന്നതോടെ സൂര്യപ്രകാശം ലഭിക്കാതാവുകയും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് റോവറിനെ സ്ലീപ് മോഡിലേയ്ക്ക് മാറ്റിയത്. സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക.

ചന്ദ്രനിൽ സൂര്യോദയമുണ്ടാകുമ്പോൾ കൊടുംതണുപ്പിനെ അതിജീവിച്ചെങ്കിൽ റോവറും ലാൻഡറും വീണ്ടും പ്രവർത്തനം തുടങ്ങിയേക്കുമെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞർ പ്രതീക്ഷ വയ്ക്കുന്നത്. ഇത് സംഭവിച്ചാൽ ഇനിയൊരു 14 ദിനം കൂടി ചാന്ദ്രയാൻ 3 അതിന്റെ ദൗത്യം തുടരുകയും ചരിത്രം കുറിക്കുകയും ചെയ്യും. ചാന്ദ്രയാൻ 3 ഉറക്കമുണരുന്നതും കാത്തിരിക്കുകയാണ് ഭാരതീയർ.

ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അന്ന് ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തിൽ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചത്. നാസയുടെ സഹായത്തോടെ നിർമിച്ച ലേസർ റിട്രോറിഫ്ലെക്ടർ ആരേ ഉണർന്നിരുന്നാണ് ലാൻഡർ എവിടെയാണെന്ന് അറിയിച്ചതും വിവരങ്ങൾ കൈമാറിയിരുന്നതും.

അതിനിടെ, ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചത്. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി ചെയ്ത് കാണിച്ചത്. ലാൻഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റർ ഉയരവും 40 സെന്റീ മീറ്റർ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി.

 

ചന്ദ്രോപരിതലത്തിൽ ഇസ്രോയുടെ രണ്ടാം സോഫ്റ്റ് ലാൻഡിങ്ങായിരുന്നു ഇത്. റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇൽസയും അടക്കമുള്ള പേലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കൽ. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേലോഡുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു.

അതേ സമയം ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഭ്രമണപഥം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.

ആദിത്യ എല്‍ വണ്ണിന് വേണ്ടി ഫിജി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്‍സ്‍പോര്‍ട്ടബള്‍ ടെര്‍മിനലായിരിക്കും 'പോസ്റ്റ് ബേണ്‍' പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 256 കിലോമീറ്റര്‍ x 121973 കിലോമീറ്ററാണ് ആദിത്യ എല്‍ വണ്ണിന്റെ പുതിയ ഭ്രമണപഥം. ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നത് സെപ്റ്റംബര്‍ 19-ാം തീയതിയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (3 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (19 minutes ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (34 minutes ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (47 minutes ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (1 hour ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (1 hour ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (9 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (9 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (10 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (10 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (10 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (10 hours ago)

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി  (10 hours ago)

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...  (11 hours ago)

Malayali Vartha Recommends