Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

221 വർഷങ്ങള്‍ക്കുശേഷം സംഭവിക്കുന്നത് ...മണ്ണിനടിയിൽ നിന്നും ഒരുമിച്ച് പുറത്തേക്ക്

06 FEBRUARY 2024 04:49 PM IST
മലയാളി വാര്‍ത്ത

 

1803 -നു ശേഷം സംഭവിക്കാത്ത ഒരു പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. നൂറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോടിക്കണക്കിന് പ്രാണികൾ ഒരേ സമയം മണ്ണിനടിയിൽനിന്നു ഈ വർഷം പുറത്തേക്ക് വരുന്നു.

ചുവന്ന കണ്ണുകളുള്ള സിക്കാഡ എന്നറിയപ്പെടുന്ന പ്രാണി വർഗമാണ് ഇത്തരത്തിലൊരു വിസ്മയ കാഴ്ച സമ്മാനിക്കുന്നത്. 1803ന് ശേഷം നടക്കാത്ത പ്രകൃതിയുടെ ഈ പ്രതിഭാസത്തിനാണ് 2024ല്‍ അമേരിക്ക സാക്ഷ്യം വഹിക്കും . ചുവന്ന കണ്ണുകളോടു കൂടിയ സിക്കാഡ എന്നറിയപ്പെടുന്ന പ്രാണികൾ വർഷങ്ങള്‍ക്ക് ശേഷം മണ്ണിനടിയിൽ നിന്ന് കൂട്ടത്തോടെ പുറത്തു വന്നു തുടങ്ങി . 17 വർഷം വരെ ജീവിത ചക്രമുള്ള മണ്ണിനടിയിൽ കഴിയുന്ന സിക്കാഡയാണ് ഉപരിതലത്തിലേക്ക് ഇപ്പോൾ ഉയർന്നു വരാൻ പോകുന്നത്.

17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരുമിച്ച് മണ്ണിന്റെ ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നു എന്നതാണ് ഈ വർഷത്തിന്റെ പ്രത്യേകത. 2024 -നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും ഇവ ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ. 1803 -ലാണ് രണ്ടുതരം സിക്കാഡകൾ ഒരുമിച്ച് പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്.

ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്ന പ്രാണികളാണ് സിക്കാഡകൾ.ഈ സമയത്ത് മരങ്ങളുടെ വേരിനടിയിലെ സ്രവമാണ് ഇവ ഭക്ഷണമാക്കുന്നത്. ഇണയെ കണ്ടെത്തി വംശം നിലനിർത്തുന്നതിനായാണ് സിക്കാഡകൾ കൂട്ടമായി പുറത്തുവരുന്നത്. പുറത്തുവരുന്ന ഇവയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെ മാത്രമാണ് ആയുസ്സ്. അതായത് ഇണയെ കണ്ടെത്തി പ്രജനനം നടത്താനുള്ള ആയുസ്സ് മാത്രം. പെൺ വർഗ്ഗത്തെ ആകർഷിക്കാൻ ആൺ സിക്കാഡകൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഇത്രയധികം പ്രാണികൾ കൂട്ടമായി ഇത്തരത്തിൽ ശബ്ദം ഉണ്ടാക്കുന്നതിനാൽ ഇവയുടെ സാന്നിധ്യമുള്ള മേഖലകളിൽ എപ്പോഴും ഈ ശബ്ദം കേൾക്കാനാകും.

കൂട്ടമായി ഉയരുന്ന ഇവയുടെ സാന്നിധ്യം ഒരു മാസത്തോളം നീണ്ടുനിൽക്കും. 4-സെൻ്റീമീറ്റർ നീളമുള്ള കറുത്ത പ്രാണി കൾ നിരുപദ്രവകാരികളാണ് . പുറത്തു വരുന്ന സമയത്ത് ഒരു ഏക്കറിൽ ഏകദേശം 1.5 ദശലക്ഷം പ്രാണികളെങ്കിലും ഉണ്ടാവുമെന്നാണ് കണക്ക്. ഉപരിതലത്തിലേയ്ക്ക് വരാൻ തയ്യാറാകുന്ന സമയത്ത് അവ മണ്ണിൽ ചെളി ഉപയോഗിച്ച് മാളങ്ങൾ നിർമിക്കും. സിക്കാഡ ഹട്ട് എന്നാണ് ഇവയുടെ വിളിപ്പേര്. മണ്ണിന്റെ ഉപരിതലത്തിൽ നിന്നും എട്ടിഞ്ച് താഴെയുള്ള മണ്ണിന് 64 ഡിഗ്രി ഫാരൻഹീറ്റ് താപനിലയാകുമ്പോഴാണ് ഇവ പുറത്തേക്ക് വരുന്നത്.

ബ്രൂഡ് XIII, ബ്രൂഡ് XIX എന്നീ പേരുകളിലാണ് ഈ വർഷത്തെ സിക്കാഡ ഗ്രൂപ്പുകൾ അറിയപ്പെടുന്നത്. ബ്രൂഡ് XIII ഇനത്തെ ഏറ്റവും അധികം കാണാനാവുന്നത് അയോവ, വിസ്കോൻസെൻ, മിഷിഗൻ എന്നിവിടങ്ങളിലായിരിക്കും.

ബ്രൂഡ് XIX ആവട്ടെ അലബാമ, അർകെൻസ, ജോർജിയ, കെന്റക്കി, ലൂസിയാന, നോർത്ത് കാരോലൈന, സൗത്ത് കരോലിന, ഓക്‌ലഹോമ, മിസിസിപ്പി, ടെനിസി, വെർജീനിയ തുടങ്ങിയ മേഖലകളിലും ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

പെൺസിക്കാഡകൾ മരക്കൊമ്പുകളിൽ മുട്ടയിട്ട് ജൂലൈ 4 ഓടെ കീടങ്ങൾ അപ്രത്യക്ഷമാകും. ജൂലൈ, ആഗസ്ത് മാസങ്ങളിൽ മുട്ടകൾ വിരിയുകയും, കുഞ്ഞൻ സിക്കാഡകൾ മരക്കൊമ്പിൽ നിന്ന്നി താഴെ ഇറങ്ങി , മണ്ണിനടിയിൽ കുഴിയെടുക്കുകയും, മരങ്ങളുടെ വേരുകൾ തിന്നു പ്രായപൂർത്തി ആകുന്നതുവരെ മറഞ്ഞിരിക്കുകയും ചെയ്യും.

2024നു ശേഷം 221 വർഷങ്ങൾക്കപ്പുറം മാത്രമേ വീണ്ടും 17 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും 13 വർഷത്തെ ജീവിതചക്രമുള്ള സിക്കാഡകളും ഒരേസമയം പുറത്തുവരുന്നത് കാണാനാവൂ എന്നതാണ് പ്രത്യേകത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (9 minutes ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (28 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (48 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (54 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

Malayali Vartha Recommends