Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഭൂമിയുടെ അകക്കാമ്പിൻ്റെ ഭ്രമണം മന്ദഗതിയിലായതായി സ്ഥിരീകരണം:- ദിവസങ്ങളുടെ ദൈര്‍ഘ്യം കൂടിയേക്കും...

18 JUNE 2024 04:03 PM IST
മലയാളി വാര്‍ത്ത

ഭൂമിയുടെ അകക്കാമ്പിൻ്റെ ഭ്രമണം മന്ദഗതിയിലായതായി സ്ഥിരീകരിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്ത് വന്നു. അകക്കാമ്പ് ഉപരിതലത്തേക്കാൾ വേഗത്തിൽ കറങ്ങുമെന്നായിരുന്നു നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നത്. എന്നാൽ, 2010 മുതൽ ഭൂമിയുടെ ആന്തരിക ഭാഗം ഭ്രമണം ചെയ്യുന്നതിന്റെ വേഗത കുറഞ്ഞെന്നും ഉപരിതലത്തേക്കാൾ പതുക്കെയാണ് കറങ്ങുന്നതെന്നും നേച്ചർ ജേണലിലെ പഠനം പറയുന്നു. ഈ മാറ്റം ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം. ദിവസ ദൈർഘ്യത്തിൽ സെക്കൻ്റിൻ്റെ അംശത്തിൽ മാറ്റം വരുമെന്നും പഠനം വ്യക്തമാക്കി.

ദീർഘ കാലത്തെ നിരീക്ഷണങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരത്തിൽ അകക്കാമ്പ് പതിയെയാണ് കറങ്ങുന്നതെന്ന് തെളിഞ്ഞെന്ന് പഠനത്തിന് നേതൃത്വം വഹിച്ച യുഎസ്‌സി ഡോർൺസെെഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പറഞ്ഞു. വിവിധ വൽക്കങ്ങളായാണ് ഭൂമിയുടെ ഘടന. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഏറ്റവും പുറം പാളിയാണ് പുറംതോട്.

4,800 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമിയുടെ അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്. ഇരുമ്പും നിക്കലും കൊണ്ട് നിര്‍മിതമായ അകക്കാമ്പ് ചുട്ടുപഴുത്തതും വ്യാപ്തിയേറിയതുമാണ്. അകക്കാമ്പിന്‍റെ കറക്കം പുറന്തോടിനെ അപേക്ഷിച്ച് കുറയുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും എന്നാല്‍ ഇരുപത്തിനാല് തവണയിലേറെ ഈ കണ്ടെത്തല്‍ ആവര്‍ത്തിച്ചതോടെയാണ് അവിചാരിതമെന്നോ, യാദൃശ്ചികമെന്നോ ഇതിനെ അവഗണിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഡോ. വിദേല്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരത്തിലൊരു 'മെല്ലെപ്പോക്ക്' ശാസ്ത്രലോകം മനസിലാക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ വിശദവും നിരന്തരവുമായ നിരീക്ഷണങ്ങള്‍ തുടരുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭൂമിയുടെ കാന്തിക വലയം, വെള്ളത്താല്‍ ചുറ്റപ്പെട്ട പുറന്തോടില്‍ സൃഷ്ടിക്കുന്ന ചലനങ്ങളും പാറകള്‍ നിറഞ്ഞ ഭൂവല്‍ക്കത്തിലെ ആഴമേറിയ പ്രദേശങ്ങളില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണവുമാണ് ഭൂമിയുടെ അകക്കാമ്പിന്‍റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ഡോ. വിദേലും സംഘവും വിശദീകരിക്കുന്നത്. ഈ മെല്ലെപ്പോക്ക് ഭൂമിയുടെ മൊത്തത്തിലുള്ള ഭ്രമണത്തെ തന്നെ ബാധിച്ചേക്കാം. ഇതുവഴി ഭൂമിയിലെ ദിവസങ്ങളുടെ ദൈര്‍ഘ്യവും ഏറും. നിലവിലെ ഭൂമിയുടെ അകക്കാമ്പിന്‍റെ കറക്കം ദിവസത്തിന്‍റെ ദൈര്‍ഘ്യത്തില്‍ നിമിഷാര്‍ധങ്ങളുടെ മാറ്റമാകും വരുത്തുക. ഈ ഘട്ടത്തില്‍ അത് കണ്ടെത്തുക ദുഷ്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രമണം മന്ദഗതിയിലായത് കാരണമുണ്ടാകുന്ന പരിണിത ഫലങ്ങൾ എന്താകുമെന്ന് അറിയാൻ കൂടുതൽ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.

 

 

ലോഹദ്രവത്താൽ നിർമിതമായ പുറക്കാമ്പിനുള്ളിലാണ് ഇതു സ്ഥിതിചെയ്യുന്നത്. അകക്കാമ്പും പുറക്കാമ്പും ചേർന്നതാണ് മൂന്നുപാളികളുള്ള ഭൂമിയുടെ ഏറ്റവും ഉള്ളിലെ പാളി. മാന്റിലും ഭൂവൽക്കവുമാണ് മറ്റുരണ്ടു പാളികൾ. ഭൂമികുലുക്കങ്ങൾ ഉളവാക്കുന്ന തരംഗങ്ങൾ രേഖപ്പെടുത്തി വിശകലനംചെയ്താണ് അകക്കാമ്പിന്റെ ഭ്രമണത്തിലെ സാവകാശം ഗവേഷകർ മനസ്സിലാക്കിയത്. തെക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപസമൂഹമായ സൗത്ത് സാൻവിച്ചിൽ 1991-2023 കാലത്തുണ്ടായ 121 ഭൂമികുലുക്കങ്ങളുടെ തരംഗങ്ങൾ റെക്കോഡ് ചെയ്തായിരുന്നു പഠനം.

 

 

വൻ ഭൂകമ്പങ്ങൾക്ക് സാധ്യതകൂടുതൽ ദ്വീപുകളിലാണെന്നതാണ് അവിടെനിന്ന് വിവരം ശേഖരിക്കാൻ കാരണം. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി അകക്കാമ്പിന്റെ ഭ്രമണം സാവധാനമായെന്ന് പഠനസംഘത്തിലെ അംഗമായ ജോൺ വിഡെയ്‌ൽ പറഞ്ഞു. യു.എസിലെ സതേൺ കാലിഫോർണിയ സർവകലാശാലാ എർത്ത് സയൻസസ് വിഭാഗം അധ്യാപകനാണ് ജോൺ. ഭൂമിയുടെ ഭ്രമണവേഗം കുറഞ്ഞത് ആഗോള സമയക്രമപാലനത്തെ ബാധിക്കുന്നുവെന്ന് ഇക്കൊല്ലം ആദ്യം ‘നെയ്‌ചറി’ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.

 

 

ഭ്രമണം മന്ദഗതിയിലായത് മൂലമുണ്ടാകുന്ന പരിണിത ഫലങ്ങള്‍ എന്താകുമെന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. 1991 നും 2023 നും ഇടയില്‍ സൗത്ത് സാന്‍ഡ്വിച്ച് ദ്വീപുകള്‍ക്ക് ചുറ്റും ആവര്‍ത്തിച്ചുള്ള 121 ഭൂകമ്പങ്ങളില്‍ നിന്നുള്ള ഡാറ്റയും സോവിയറ്റ്, ഫ്രഞ്ച്, അമേരിക്കന്‍ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും പഠനത്തില്‍ വിശകലനം ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (16 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (24 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (56 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (13 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends