പാര്‍ക്കില്‍ ഊഞ്ഞാല്‍ തനിയെ ആടുന്നു, പ്രേതമാണോ ?

പ്രേതം എന്നു പറയുന്നത് ഒരു കെട്ടു കഥ മാത്രമാണെന്നാണ് പൊതുവെ എല്ലാരും പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും ഒന്നു ചിന്തിച്ചുപോകും.
പാര്‍ക്കിലെ ഊഞ്ഞാല്‍ തനിയെ ആടുന്നു. പാര്‍ക്കിലാണെങ്കില്‍ ആരും ഇല്ല. പിറകില്‍ നിന്നും ആരോ തള്ളിവിടുന്നതു പോലെ ശക്തിയായിട്ടായിരുന്നു ഊഞ്ഞാല്‍ ആടുന്നത്. കൂടുതല്‍ ഭയപ്പെടുത്തിയത് അതായിരുന്നില്ല. സമീപത്തുള്ള മറ്റ് ഊഞ്ഞാലുകളൊന്നും അനങ്ങുന്നില്ല. ഒന്ന് മാത്രമാണ് തനിയെ ആടുന്നത്.
സ്‌കോട്ടി ഡെന്റണ്‍ എന്നയാളാണ് വീഡിയോ പകര്‍ത്തി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. മക്കളോടൊപ്പം പാര്‍ക്കില്‍ എത്തിയതായിരുന്നു സ്‌കോട്ടി ഡെന്റണ്‍. എന്നാല്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.
ഇതുകണ്ടതോടെ ഡെന്റണും മക്കളും കാറില്‍ നിന്നിറങ്ങിയില്ല. സംഭവം അപ്പോള്‍ തന്നെ വീഡിയോയി ചിത്രീകരിക്കുകയും ചെയ്തു. ഡെന്റണിന്റെ ഒരു സുഹൃത്തിനും ഇതേ പാര്‍ക്കില്‍ വെച്ച് സമാനമായ അനുഭവമുണ്ടായതായി അഭിപ്രായപ്പെട്ടു. എന്നാല്‍ കെട്ടിച്ചമച്ച വീഡിയോ ആണിതെന്നും വിമര്‍ശനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha