സഊദിയില്‍ മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആനകളുടെ ഭീമാകാരമായ കൊമ്പുകള്‍ കണ്ടെത്തി

പുരാതന കാലത്തെ ഭീമാകാരമായ ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി സഊദി ജിയോളജിക്കല്‍ സര്‍വേ സംഘം വെളിപ്പെടുത്തി. വംശനാശം സംഭവിച്ച പുരാതന ആനകളുടെ 225 സെന്റീമീറ്റര്‍ നീളമുള്ള കൊമ്പുകളാണ് വടക്കു പടിഞ്ഞാറ് ഭാഗത്തു നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത്.
ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട്, ഓക്‌സ്‌ഫോര്‍ഡ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ സംഘങ്ങളും സ്‌പെയിന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുമാണ് സഊദിയുമായി സഹകരിച്ചു ഖനനം നടത്തുന്നത്. ഏറ്റവും വലിയ മണല്‍ കാടുകളായ വടക്കു പടിഞ്ഞാറ് ഭാഗത്തെ നാഫൂദ് മേഖലയില്‍ നടത്തിയ ഖനനത്തിലാണ് ഭീമാകാരമായ ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അപൂര്‍വ്വമായി ലഭിക്കുന്ന തെളിവുകളാണ് കണ്ടെത്തിയവയെന്നു സംഘം പറഞ്ഞു. ഇതിനു മുന്‍പും ഈ ഭാഗത്തു നിന്നും മാമല്‍സുകളുടേതടക്കമുള്ള അവശിഷ്ടങ്ങള്‍ നേരത്തെയും കണ്ടെടുത്തിരുന്നു. ഭീമാകാരങ്ങളായ ആനകള്‍, കുതിരകള്‍, കാളകള്‍, മാനുകള്‍, കാട്ട് പോത്തുകള്‍, കഴുതപ്പുലി, കാട്ടു നായ, പക്ഷികള്‍ തുടങ്ങിയ പുരാതന ഭീമാകാരമായ ജീവുകളുടെ ഫോസിലുകളും കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha