42 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അമ്മ മകന്റെ ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്...?

മരിച്ച ശേഷം മകനെ ഒന്ന് കാണണമെന്ന് കരുതി മകന്റെ ശവകല്ലറ തുറക്കാന്‍ അമ്മ തീരുമാനിച്ചു. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അമ്മ ശവക്കല്ലറ തുറന്നത്. എന്നാല്‍ ശവക്കല്ലറ തുറന്നപ്പോള്‍ ആ അമ്മ കണ്ട് ഞെട്ടി.
1975ല്‍ മരിച്ച നവജാത ശിശുവിന്റെ ശവക്കല്ലറയാണ് തുറന്ന് പരിശോധിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചിരുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ റീഡ് എന്ന അമ്മയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു.
ഗര്‍ഭം 34 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. അപ്പോള്‍ തന്നെ കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.
ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ വീട്ടുകാര്‍ അതിന് സമ്മതവും നല്‍കി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ റീഡ് തകര്‍ന്ന മനസ്സുമായി കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി മരിച്ചെന്ന വാര്‍ത്തയാണ് ആശുപത്രി അധികൃതര്‍ റീഡിനോട് പറഞ്ഞത്.
കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി ചോദിച്ചപ്പോള്‍ റീഡ് അതിന് അനുമതി നല്‍കിയില്ല. പ്രത്യേക ഏജന്‍സിയെയായിരുന്നു സംസ്‌ക്കാരത്തിന് ഏല്‍പ്പിച്ചിരുന്നത്. മകന്റെ അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡ് ശ്മശാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതു ധരിപ്പിക്കാന്‍ അവരെ അനുവദിച്ചില്ല. സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയായിരുന്നു ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത്.
പിന്നീട് പെട്ടി ചുമന്നപ്പോള്‍ അതിന് വലിയ ഭാരമുള്ളതായും തോന്നിയില്ല. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡ് അപ്പോള്‍ തന്നെ ബഹളം വെച്ചു. എന്നാല്‍ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.
പിന്നീട് പതിവായി ആ അമ്മ സെമിത്തേരിയിലെത്തി സത്യം വെളിപ്പെടുത്തിത്തരാന്‍ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ അതിന് അവസാനം ഉത്തരം ലഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ആ കുഴിയില്‍ അടക്കിയിട്ടില്ല എന്നവര്‍ തിരിച്ചറിഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവില്‍ ആ അമ്മ മകന്റെ കുഴി തുറക്കാനുള്ള അനുവാദം നേടി. കുഴി മാന്തിയപ്പോള്‍ അതില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടു കൂടി എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരെഴുതിയ ബോര്‍ഡും ചെറിയ കുരിശും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha