Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഡെന്‍വര്‍ മൃഗശാലയുടെ സ്വന്തം ക്യൂട്ട് 'ടോങ്ക്‌സ്'

22 SEPTEMBER 2018 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജീവശാസ്ത്രത്തെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമേരിക്കയിലെ ഡെന്‍വര്‍ മൃഗശാലയില്‍ നിന്നെത്തി. യുഎസില്‍ മാത്രം ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടു വരെ ആകെ 23 അയ് അയ്കളേ ഉണ്ടായിരുന്നുള്ളൂ. യുഎസിലെ കാടുകളില്‍ ഇവയെ കാണാന്‍ പോലും കിട്ടുന്നില്ല. ടോങ്ക്‌സ് എന്നു പേരിട്ട ഒരു സുന്ദരി 'അയ് അയ്' കൂടി ജനിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി മൃഗശാല അധികൃതര്‍ പുറത്തുവിട്ടത്.

ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇപ്പോഴും ഈ കുഞ്ഞന്‍ ജീവിയെ കണ്ടുകൂടാ. പിശാചിന്റെ കൂടെയെത്തുന്ന ദുഃശ്ശകുനത്തിന്റെ അടയാളമായാണ് അവര്‍ 'അയ് അയ്' എന്ന ജീവിയെ കാണുന്നത്.

മഡഗാസ്‌കറാണ് അയ് അയ്കളുടെ ജന്മദേശം. വംശനാശഭീഷണിയുള്ള ജീവികളുടേതായി ഐയുസിഎന്‍ പുറത്തിറക്കിയ റെഡ് ലിസ്റ്റിലെ മുന്‍നിരയിലാണ് ഇതിന്റെ സ്ഥാനം. കാടുകളിലെ മരങ്ങളിലാണ് മുഴുവന്‍ സമയവും ജീവിതം. ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും. എന്നാല്‍ ഭാരം അരക്കിലോഗ്രാം തികച്ചില്ല, ഏകദേശം 450 ഗ്രാം വരും പൂര്‍ണ വളര്‍ച്ചയെത്തിയ അയ് അയിന്റെ ഭാരം. പക്ഷേ െ്രെപമറ്റ് വിഭാഗത്തിലെ രാത്രിഞ്ചരന്മാരില്‍ ഏറ്റവും വലുതാണ് അയ് അയ്കള്‍. ചുണ്ടെലികളെപ്പോലെ ഇവയുടെ മുന്‍പല്ലും എന്നും വളര്‍ന്നു കൊണ്ടേയിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

മരത്തില്‍ നിന്നിറങ്ങാതെ ജീവിക്കാനാകും വിധമാണ് ശരീരപ്രകൃതി. രാത്രി മാത്രമേ പുറത്തിറങ്ങാറുള്ളൂ. ദേഹം മുഴുവന്‍ കറുത്ത രോമമാണ്. രണ്ടു കയ്യിലുമാകട്ടെ നീളന്‍ വിരലുകളുമുണ്ട്. വവ്വാലുകളുടേതിനു സമാനമായ വിരലുകളാണവ. അതുപയോഗിച്ചു മരത്തൊലികളില്‍ പിടിച്ചു കയറിയാണ് ഇരപിടിത്തം. നടുവിലെ നീളന്‍ വിരലുകൊണ്ടു മരത്തിലെ പൊത്തുകളില്‍ നിന്നു പ്രാണികളെയും മറ്റും പിടികൂടിയാണ് ഭക്ഷണമാക്കുക പതിവ്.

ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ രൂപത്തിലുള്ള ജീവികളുടെ പട്ടികയിലാണ് അയ് അയ്കളുടെ സ്ഥാനം. പേരും അങ്ങനെത്തന്നെ. ഇത്തരത്തിലൊരു വിചിത്രമായ പേര് ഇവയ്‌ക്കെങ്ങനെയായിരിക്കും ലഭിച്ചിട്ടുണ്ടാവുക? നേരത്തേ ഇവയ്ക്ക് 'നീണ്ട വിരലുകളുള്ള ലെമൂര്‍' എന്നായിരുന്നു പേര്. എന്നാല്‍ ഒരിക്കല്‍ ഇവയുടെ ചിത്രം വരച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞന്‍ പിയറി സൊണെറാറ്റ് ആശ്ചര്യസൂചകമായി അയ് അയ് എന്നു പറഞ്ഞതായാണ് ഒരു കഥ. മഡഗാസ്‌കറില്‍ നിന്നാണ് മറ്റൊരു കഥ. അവിടെയുള്ളവര്‍ക്ക് ഈ ജീവിയുടെ പേരു പോലും പറയാന്‍ പേടിയായിരുന്നു. ദ്വീപിലെത്തിയവര്‍ ഈ ജീവിയുടെ പേരു ചോദിച്ചപ്പോള്‍ അവര്‍ 'ഹേയ് ഹേയ്' എന്നു പറഞ്ഞു. മലഗാസി ഭാഷയില്‍ 'എനിക്കറിയില്ല' എന്നായിരുന്നു അതിന് അര്‍ഥം. ആ പേരാണ് പിന്നീട് അയ് അയ് ആയി രൂപാന്തരം പ്രാപിച്ചതെന്നും പറയുന്നു.

 

ഒരു പ്രസവത്തില്‍ ഒരു കുഞ്ഞു മാത്രമേ അയ് അയ്കള്‍ക്കുണ്ടാകൂ. കുഞ്ഞ് ജനിച്ച് രണ്ടു വര്‍ഷം കഴിയുമ്പോള്‍ അമ്മ അതിനെ ഉപേക്ഷിക്കും. ഡെന്‍വറില്‍ പക്ഷേ പ്രസവിച്ചതിനു ശേഷം അമ്മ ബെല്ലാട്രിക്‌സ് ടോങ്ക്‌സിനെ തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ മൃഗശാല അധികൃതരാണ് കുഞ്ഞിനെ പരിചരിക്കാന്‍ പരിശീലനം നല്‍കിയത്. ജനിച്ചപ്പോള്‍ ഏതാനും ഔണ്‍സ് ഭാരമുണ്ടായിരുന്ന ടോങ്ക്‌സ് ഇപ്പോള്‍ 'തടിവച്ചു' വരുന്നുണ്ട്. അമ്മയ്ക്കും അച്ഛന്‍ സ്മിയാഗൊളിനുമൊപ്പം മൃഗശാലയിലെ എമറാള്‍ഡ് ഫോറസ്റ്റിലാണിപ്പോള്‍ ടോങ്ക്‌സ്. എല്ലാ കാര്യങ്ങളും നോക്കി അധികൃതരുമുണ്ട്. ഇപ്പോള്‍ കാഴ്ചയില്‍ ചിറകില്ലാത്ത വവ്വാലിനെപ്പോലെയാണ്. പക്ഷേ ഏതാനും മാസങ്ങള്‍ക്കകം ടോങ്ക്‌സിന്റെ മുഖത്തുള്‍പ്പെടെ രോമം വരും. അതിനു ശേഷം മാത്രമേ സന്ദര്‍ശകര്‍ക്കും ഇതിനെ കാണാനാകൂ. അതുവരെ പുള്ളിക്കാരി ഡെന്‍വറിലെ വിവിഐപി!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (27 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (40 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (2 hours ago)

Malayali Vartha Recommends