ജനനേന്ദ്രിയം ഇല്ലാതെ ജനിച്ച ആന്‍ഡ്രുവിന് ശസ്ത്രക്രിയയിലൂടെ കൃത്രിമ അവയവം തുന്നിച്ചേര്‍ത്തത് 44-ാം വയസില്‍!
ആന്‍ഡ്രു വാര്‍ഡേല്‍-ന് ജനിച്ചപ്പോഴേ ജനനേന്ദ്രിയം ഇല്ലായിരുന്നു. ചികിത്സകള്‍ക്കു ശേഷം ആന്‍ഡ്രുവിന് ബയോണിക് ലിംഗം പിടിപ്പിക്കുകയായിരുന്നു. 44-ാം വയസ്സിലായിരുന്നു ഈ ശസ്ക്രക്രിയ.
ആന്ഡ്രുവിന്റേതിനു സമാനമായ 20 മില്യണ്‍ ജനന വൈകല്യങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.ബ്ലാഡര്‍ എക്സ്ട്രോപി എന്ന അപൂര്‍വ്വമായ വൈകല്യമാണ് ആന്ഡ്രൂസിന്റേത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബയോണിക് ലിംഗം ഘടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പത്ത് ദിവസം കഠിനമായ വേദന അനുഭവിച്ചിരുന്നുവെന്ന് ആന്‍ഡ്രു വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് ആഴ്ചകള്‍ കഴിഞ്ഞേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളുവെന്ന് ഡോക്ടര്‍മാര്‍ ആന്‍ഡ്രുവിന് നിര്‍ദേശം നല്‍കിയിരുന്നു.
ആറ് ആഴ്ചയ്ക്ക് ശേഷം ആന്‍ഡ്രു തന്റെ കാമുകി ഫെഡ്രാ ഫാബിയയുമായി അര മണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇടത് തുടയിലെയും വലത് കൈയ്യിലെയും പേശികള്‍ ഉപയോഗിച്ചാണ് ജനനേന്ദ്രിയം നിര്‍മ്മിച്ചത്. മുറിവുണങ്ങുമ്പോള്‍ മറ്റുള്ളവരുടേത് പോലെ ലൈംഗിക അവയവം പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha