Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം, ഇന്ന് മുംബൈ നഗരത്തില്‍ ഇരുപതോളം സലൂണുകള്‍ സ്വന്തം, ശിവയ്ക്കു മുന്നില്‍ ഹെയര്‍സ്‌റ്റൈലിങ്ങിനായി തല നീട്ടി നില്‍ക്കുന്നത് ബോളിവുഡ് താരനിര

26 SEPTEMBER 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശിവരാമ ഭണ്ഡാരി എന്ന സാധാരണക്കാരന്‍ ഇന്ന് മുംബൈ നഗരത്തില്‍ നക്ഷത്രത്തിളക്കത്തോടെയാണ് നില്‍ക്കുന്നത്. എന്നാല്‍ ആകാശം മുട്ടെ ഉയര്‍ന്നത് പട്ടിണിയും അനാഥത്വവുമെല്ലാം മുന്നില്‍കൊണ്ടു വന്ന പ്രതിബന്ധങ്ങളെയെല്ലാം തന്റെ അധ്വാനം കൊണ്ടു വെട്ടിമാറ്റിയാണ്.

1959-ല്‍ തന്റെ നാലാം വയസ്സിലാണു ശിവയ്ക്കു മുംബൈയില്‍ വച്ച് പിതാവിനെ നഷ്ടപ്പെടുന്നത്. അയല്‍ക്കാര്‍ പിരിച്ചു നല്‍കിയ പണവുമായി രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് ശിവയുടെ അമ്മ മുംബൈയില്‍ നിന്നു ഗ്രാമത്തിലേക്ക് മടങ്ങി. പക്ഷേ, പിതാവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചില്ല. മാതാപിതാക്കള്‍ മരിച്ചതിനാല്‍ സ്വന്തം വീട്ടിലേക്കും ആ അമ്മയ്ക്കു മടങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ ബന്ധുവീടുകളില്‍ നിന്നു ബന്ധുവീടുകളിലേക്ക് അലഞ്ഞു നടന്നു.

പക്ഷേ, തളര്‍ന്നിരിക്കാന്‍ ആ അമ്മയും ഒരുക്കമായിരുന്നില്ല. പലരുടെയും സഹായത്തോടെ, ഒരു താത്ക്കാലിക ടെന്റ് അമ്മ മക്കള്‍ക്കായി നിര്‍മ്മിച്ചു. അതില്‍ വൈദ്യുതിയോ അകത്തു ശുചിമുറികളോ ഒന്നുമില്ലായിരുന്നു. അഞ്ചാം ക്ലാസില്‍ വച്ചു സ്‌കൂള്‍ വിട്ട ശിവ അമ്മയ്‌ക്കൊപ്പം പല ജോലികളില്‍ മുഴുകി. സൈക്കിള്‍ റിപ്പയറിങ് കടയിലും പച്ചക്കറി ചന്തയിലുമെല്ലാം ജോലി ചെയ്തു. ഒടുവില്‍ 1979-ല്‍ തന്റെ ഭാവി കെട്ടിപ്പെടുക്കാന്‍ മുംബൈ നഗരത്തിലേക്കു ശിവ മടങ്ങിയെത്തി. മുംബൈ നഗരപരിസരങ്ങളിലെ ചെറിയ മുടിവെട്ട് ഷോപ്പുകളില്‍ 30 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങി.

ശിവയുടെ തലവര മാറുന്നത് 1984-ല്‍ വെട്ടിത്തെളിഞ്ഞ കൈകളുമായി ഖത്തറിലേക്ക് പോകുന്നതോടെയാണ്.അവിടെ ഒരു സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടിയായിരുന്നു ശിവയുടെ ഹെയര്‍സ്‌റ്റൈലിങ്. ഇതോടെ ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികപ്രേമികള്‍ക്കു വേണ്ടി ശിവ നൂതന സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ലോകത്തെ വിവിധ കോണുകളിലുള്ളവരുടെ പ്രിയപ്പെട്ട തലമുടി സ്‌റ്റൈലുകള്‍ ഇക്കാലയളവില്‍ ശിവ പഠിച്ചു. ഖത്തറിലെ ദേശീയ ഫുട്‌ബോള്‍ ടീമിനു വേണ്ടി മുടിവെട്ടാനുള്ള അവസരവും ശിവയ്ക്കു ലഭിച്ചു. ടിപ്പായും സമ്മാനങ്ങളായും അഭിനന്ദനങ്ങളായും ശിവയുടെ ജോലിക്ക് അംഗീകാരം ലഭിച്ചു തുടങ്ങി.

1988-ല്‍ മുംബൈയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തമായി ഒരു സലൂണ്‍ തുടങ്ങുക എന്നതായിരുന്നു ശിവയുടെ ലക്ഷ്യം. ഇതിനിടെ സഹോദരി മരിച്ചു പോയിരുന്നതിനാല്‍ അമ്മ ശിവയ്‌ക്കൊപ്പം മുംബൈയില്‍ വന്നു താമസമാക്കി. ശിവ തന്റെ ആദ്യ സലൂണ്‍ ആരംഭിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണിച്ചറുകളുമായി താനെയിലാണ്. ചെറിയ സലൂണ്‍ ആണെങ്കിലും ഗുണനിലവാരത്തിലും വൃത്തിയിലും ശിവ കണിശത പുലര്‍ത്തി. ജോലിയില്‍ പുലര്‍ത്തിയ ഈ പ്രഫഷണലിസം ശിവയ്ക്കു ധാരാളം ഉപഭോക്താക്കളെ നേടിക്കൊടുത്തു. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ആളുകള്‍ ശിവാസ് സലൂണ്‍ തിരക്കിയെത്തി. വെളുപ്പിനെ അഞ്ചു മണിക്കുണര്‍ന്നു പാതിരാത്രി വരെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ മുടിവെട്ട് തുടര്‍ന്നു. ക്ഷീണം തോന്നിയെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ഊര്‍ജ്ജം പകര്‍ന്നു. തിരക്കു കൂടിയതോടെ സഹായത്തിന് ജോലിക്കാരെ നിയമിച്ചു.

ഔപചാരിക വിദ്യാഭ്യാസമോ ഉന്നത ബിരുദങ്ങളോ ഒന്നുമില്ലാതെ കഠിനാധ്വാനം മാത്രം കൈമുതലാക്കി ശിവ തന്റെ ജോലി തുടര്‍ന്നു. സലൂണുകളുടെ എണ്ണം ഒന്നില്‍ നിന്നു രണ്ടായി, രണ്ടു നാലായി, എട്ടായി.. അങ്ങനെ മുംബൈ നഗരത്തില്‍ പടര്‍ന്നു പന്തലിച്ച് 20 സലൂണുകളായി.

ഒരു കാലത്ത് വെറും 30 രൂപ പ്രതിമാസ ശമ്പളത്തില്‍ സലൂണുകള്‍ തോറും കയറിയിറങ്ങി മുടിവെട്ടിയിരുന്ന ചെറുപ്പക്കാരന്‍. ഇന്ന് അവന്റെ മുന്നില്‍ ഹെയര്‍സ്‌റ്റൈലിങ്ങിനായി തല നീട്ടി നില്‍ക്കുന്നത് കരീന കപൂറും റീമാ സെന്നും അടക്കമുള്ള ബോളിവുഡ് താരനിര. ശിവാസ് സലൂണ്‍ എന്ന പേരില്‍ മുംബൈ നഗരത്തില്‍ സ്വന്തമായി ഇരുപതോളം സലൂണുകളും അവയില്‍ മുന്നൂറോളം ജീവനക്കാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends