Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാധ്യമങ്ങള്‍ക്ക് മാനഭാഷയോടുള്ള താല്‍പര്യം മൂലം കാലഹരണപ്പെടുന്ന, ചന്തം തുളുമ്പും തിരുവന്തോരം ഭാഷ!

26 SEPTEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കേരളപ്പിറവിയെത്തുടര്‍ന്നു തിരുവനന്തപുരത്തു ജോലിചെയ്യാന്‍ എത്തിയ കൊച്ചിക്കാരും മലബാറുകാരും 'എന്തരപ്പീ, സുഖങ്ങള് തന്നേ' എന്ന് ഒരു പ്രത്യേക ഈണത്തില്‍ ചോദിക്കുന്ന ശ്രീപത്മനാഭന്റെ സ്വന്തം പ്രജകളെ അദ്ഭുതത്തോടും കൗതുകത്തോടും കൂടി കാണാന്‍ തുടങ്ങി. ആ തിരുവന്തോരം ഭാഷ കേട്ട് അവര്‍ അമ്പരന്നു. തിരുവനന്തപുരം ഭാഷയുടെ വാമൊഴി സൗന്ദര്യത്തെക്കുറിച്ച് ഡോ. എം.ജി. ശശിഭൂഷണ്‍ ഇങ്ങനെ തുടരുന്നു...

തിരുവന്തോരം മലയാളം കേട്ടു തെറ്റിദ്ധരിച്ചവരുമുണ്ട്. ആ കഥ അറിയാമോ? പണ്ടൊരു വടക്കന്‍ മേലുദ്യോഗസ്ഥനെ കാണാന്‍ അയാളുടെ വീട്ടില്‍ച്ചെന്ന തിരുവനന്തപുരത്തുകാരന്‍ ചോദിച്ചു: 'അങ്ങുന്നുണ്ടോ'? വടക്കന്‍ മേലുദ്യോഗസ്ഥന്റെ ഭാര്യ പ്രതാപം ഒട്ടും കുറയ്ക്കാതെ, ഭര്‍ത്താവ് സ്ഥലത്തില്ലെന്നും ടൂറിലാണെന്നും രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരുകയുള്ളൂവെന്നും പറഞ്ഞു. തിരുവനന്തപുരത്തുകാരന്റെ മറുപടി ഇങ്ങനെ: ''എന്നാല്‍ ഞാന്‍ വരട്ടോ!'' മറുപടിയില്‍ സഭ്യേതരത സംശയിച്ചിട്ട് അവര്‍ അയാളെ രൂക്ഷമായി ഒന്നു നോക്കി. പടേ എന്ന ശബ്ദത്തോടെ കതകടയ്ക്കുകയും ചെയ്തു. ആട്ടിപ്പുറത്താക്കുന്നതിനു തുല്യമായി അത്.

'ഞാന്‍ വരട്ടോ' എന്നു തിരുവനന്തപുരത്തുകാരന്‍ പറഞ്ഞതില്‍ ദുസ്സൂചനയില്ലെന്നും 'ഞാന്‍ പോയി വരട്ടെ' എന്നാണ് ഉദ്ദേശിച്ചതെന്നും തിരിച്ചറിയാന്‍ വടക്കന്‍ വീട്ടമ്മയ്ക്കു കുറേനാള്‍ വേണ്ടിവന്നു.

ഇനിയുമൊരു കഥ ഇങ്ങനെ: വടക്കന്‍ പ്രദേശത്തുനിന്നു തിരുവനന്തപുരത്തേക്കു സ്ഥലംമാറി എത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്നൊരു ഞായറാഴ്ച, തിരുവനന്തപുരത്തുകാരനായ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ കുശലാന്വേഷണത്തിനു പോയി. സംഭാഷണം മുന്നോട്ടുപോകുന്നതിനിടെ ആതിഥേയന്‍ ചോദിച്ചു: 'കുടിക്കാന്‍ ബോഞ്ചി എടുക്കട്ടാ!' തിരുവനന്തപുരത്തുകാരുടെ ബോഞ്ചി നാരങ്ങാവെള്ളമാണെന്ന് അറിയില്ലെങ്കിലും അതിഥി തലകുലുക്കി.

ആതിഥേയന്റെ ഭാര്യ കുറച്ചുകഴിഞ്ഞു രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവുമായി സ്വീകരണമുറിയില്‍ എത്തി. ഗൃഹനാഥന്‍ ഭാര്യയുടെ കയ്യില്‍നിന്നു ഗ്ലാസുകള്‍ വാങ്ങി അതിഥിക്കു നീട്ടുന്നതിനിടയില്‍ പറഞ്ഞു: 'അപ്പി കലക്കിയതാ'. അപ്പിയെന്നാല്‍ അമേധ്യമെന്നാണ് തന്റെ നാട്ടിലെ അര്‍ഥമെന്ന് അറിയാവുന്നതുകൊണ്ട്, അതിഥി ആ ഗ്ലാസ് വാങ്ങാന്‍ മടിച്ചുവത്രേ. തിരുവനന്തപുരത്തുകാര്‍ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്നത് അപ്പിയെന്നാണെന്ന് വടക്കുനിന്നെത്തിയ അതിഥിക്ക് അറിയില്ലായിരുന്നു. കൊച്ചപ്പിയെന്നാല്‍ പൊടിക്കുഞ്ഞാണെന്നും.

തിന്നാന്‍ എന്നു പറയുന്നതിനു പകരം തിമ്മാന്‍ എന്നേ തിരുവനന്തപുരത്തുകാര്‍ പണ്ടൊക്കെ പറയുമായിരുന്നുള്ളൂ. പക്ഷിക്കുഞ്ഞെന്നും പറയുകയില്ല. പക്ഷിക്കുഞ്ചേയുള്ളൂ തിരുവനന്തപുരത്ത്. കുഞ്ചുവീട്ടുകാര്‍, കുഞ്ചുതമ്പിമാര്‍ എന്നെല്ലാമുള്ള പ്രയോഗങ്ങളും സാധാരണമായിരുന്നു. പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം. ഏട്ടനും കൊച്ചാട്ടനും ഉടപ്പിറന്നോനും പകരം അണ്ണനേയുള്ളൂ. അളിയനു പകരം മച്ചമ്പിയാണിവിടെ. അടുപ്പമുള്ള സ്‌നേഹിതനും പൊന്നുമച്ചമ്പിയാണ്. തമ്പിയെന്നാല്‍ അനിയന്‍. രാജകുടുംബവുമായി സംബന്ധമുള്ളവരുടെ ആണ്‍ സന്താനങ്ങള്‍ തമ്പിയും പെണ്‍സന്താനങ്ങള്‍ തങ്കച്ചിയുമാണ്.

വാഴപ്പിണ്ടിക്കു പകരം വാഴത്തടയാണു തിരുവനന്തപുരത്തുകാര്‍ക്കു വേണ്ടത്. വാഴത്തൈയ്ക്കുപകരം വാഴക്കന്നും, പശുക്കിടാവിനുപകരം കന്നുകുട്ടിയും, ചീരയ്ക്കും വഴുതനങ്ങയ്ക്കും പകരം കീരയും കത്തിരിയും മതി. ചോദിക്കുന്നു എന്നു പറയുന്നതിനു പകരം കേള്‍ക്കുന്നു എന്ന പ്രയോഗം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലുണ്ട്. ഉണ്ണായിവാര്യര്‍ നളചരിതം എഴുതിയത് തിരുവനന്തപുരത്തു പാര്‍ക്കുമ്പോഴായിരുന്നുവെന്ന് ഇനി എന്തിനു സംശയിക്കണം!

വളത്തിനുപകരം ഉരമാണു വിളകള്‍ക്ക് ഇവിടെ ഇടുന്നത്. കണ്ടത്തിനും നിലത്തിനും പകരം ഏലാകളാണ് ഇവിടെ. കൊയ്ത്തിനുപകരം നെല്ലറപ്പാണ്. നെല്ലുണക്കുന്നത് ചിക്കുപായിലല്ല, പരമ്പിലാണ്. അരിവാളിനു പകരം അറപ്പോത്തി മതി കതിരുകൊയ്യാനും. കഞ്ഞിപ്പകര്‍ച്ചയ്ക്കു പകരം കഞ്ഞിവീത്താണിവിടെ. പശുക്കള്‍ക്കു തിരുവനന്തപുരത്തുകാര്‍ കൊടുക്കുന്നതു വൈക്കോലാണ്, കച്ചിയല്ല. പറമ്പിനും പുരയിടത്തിനും പകരം വിളകളോ വിളാകങ്ങളോ ആണിവിടെ.

പടിപ്പുരയ്ക്കു പകരം അനന്തപുരിയില്‍ കൊട്ടിയമ്പലമാണ്. കാരണവന്മാരുടെ ഇരിപ്പിടം ഉടമ്പറയാണ്. മരിച്ചുകഴിഞ്ഞ കാരണവന്മാരുടെ ആത്മാവിനെ കുടിയിരുത്തുന്നതു കുര്യാലകളിലല്ല, തെക്കതുകളിലാണ്. തൊണ്ടിനു പകരം കതമ്പയാണ്. കൈലിക്കു പകരം പേശയാണു തിരുവനന്തപുരത്തുകാര്‍ ഉടുക്കുന്നത്. കയറ്റം കയറുന്നതിനു പകരം തേരി കയറുകയേയുള്ളൂ. ഈന്തപ്പഴത്തിനുപകരം പേരത്തന്‍പഴമേ അനന്തപുരിയില്‍ ലഭിച്ചിരുന്നുള്ളൂ.

മരച്ചീനിക്കുള്ള മലബാര്‍ പേര് തിരുവനന്തപുരത്തു തെറിയാണ്. തുറപ്പ, ഊളന്‍, അറമ്പാതം, പിറുത്തിച്ചക്ക, പീയണിക്ക, പൊച്ചം, നമ്മാട്ടി, കശാല, കോവില്‍, പപ്പയ്ക്ക, തിറമ്പുക, പുടവകൊട, വെറി, ശേഷാറര്‍, അമ്പട്ടന്‍, മുടുക്കു, നൂരെ, പൊങ്കാല, പങ്കം, പെരട്ടം, പല്ലി, എച്ചം, എതുപ്പ്, കവാലക്കുറ്റി തുടങ്ങിയ എത്രയെത്ര തിരുവന്തോരം പദങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ കഴിഞ്ഞ അന്‍പതു വര്‍ഷമായി പരിഷ്‌കാരശൂന്യമെന്നു കരുതി കാലഹരണപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് എപ്പോഴും മാനഭാഷയോടാണ്, അതായത് സ്റ്റാന്‍ഡേഡ് ലാംഗ്വേജിനോടാണു താല്‍പര്യം. സി.വി.രാമന്‍പിള്ള മുതല്‍ ജി.വിവേകാനന്ദന്‍ വരെയുള്ളവരുടെ നോവലുകളിലും നാട്ടുമ്പുറത്തുകാരുടെ വാമൊഴികളിലുമായി തിരുവന്തോരം ഭാഷ ഇന്നും നിലനില്‍ക്കുന്നു; എത്രകാലം കൂടിയെന്നു പറയാനാവില്ലെങ്കിലും... 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (25 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (42 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (59 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends