യുക്തിവാദി നേതാവ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത് ശ്മശാനത്തില്‍!

ഒരു പിതാവ് തന്റെ മകന്റെ പിറന്നാള്‍ ആഘോഷിച്ചത് ശ്മശാനത്തില്‍ വെച്ച്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന മഹാരാഷ്ട്രയിലെ പ്രമുഖ യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്)നേതാവ് ആണ് തന്റെ മകന്റെ പിറന്നാള്‍ ശ്മശാനത്തില്‍ വച്ച് ആഘോഷിച്ചത്.
മാന്‍സിന്റെ പര്‍ഭാനി ജില്ലാ പ്രസിഡന്റ് പന്തരിനാഥ് ഷിന്‍ഡെ് മകന്റെ പിറന്നാള്‍ ആഘോഷം ജിന്റൂര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ വെച്ചാണ് നടത്തിയത്. ഏകദേശം 200 ഓളം ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ മാംസാഹാരങ്ങള്‍ വിളമ്പിയായിരുന്നു ആഘോഷം. ദുരാചാരത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് മാന്‍സ് നേതാക്കളുടെ വിശദീകരണം.
ജിന്റൂര്‍ ബിജെപി പ്രസിഡന്റ് രാജേഷ് വട്ടാന്‍വാറിന്റെ പരാതിയെ തുടര്‍ന്ന് മാന്‍സ് ജില്ലാ പ്രസിഡന്റ് പന്തരീനാഥ്ഷിന്‍ഡെ ഉള്‍പ്പെടെ ഒരു കൂട്ടം ആളുകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതത്തെ മനപ്പൂര്‍വ്വംഅപമാനിക്കല്‍, ആരാധനാ സ്ഥലത്ത അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ 19-നാണ് സംഭവം നടന്നതെങ്കിലും ഒരു കൂട്ടം പ്രദേശവാസികള്‍ ശ്മശാന പരിസരം ശുദ്ധീകരിക്കാനത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രാദേശിക ഭരണകൂടത്തില്‍ നിന്നും പോലീസില്‍ നിന്നും മകന്റെ പിറന്നാള്‍ ശ്മശാനത്തില്‍ വച്ച് ആഘോഷിക്കാന്‍ ഷിന്‍ഡെ അനുമതി വാങ്ങിയിരുന്നു.

ശ്മശാനത്തില്‍ പ്രേതവും ഭൂതവും പിശാചുമൊന്നും ഇല്ലായെന്ന് പ്രദേശവാസികളായ ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് താന്‍ ശ്മശാനത്തില്‍ വച്ച് മകന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് ഷിന്‍ഡെ വ്യക്തമാക്കി. എന്നാല്‍ അദൃശ്യ ശക്തികളെയും മതാചാരങ്ങളെയും അപമാനിക്കാന്‍ കരുതികൂട്ടിയുള്ള ശ്രമമാണ് മാന്‍സ് നടത്തിയതെന്നാണ് പരാതിപ്പെട്ട വട്ടാന്‍വാറിന്റെ ആരോപണം.
https://www.facebook.com/Malayalivartha



























