സൂക്ഷ്മസസ്യങ്ങള്‍ക്ക് ഇനി പരുമല തിരുമേനിയുടെയും ചാവറയച്ചന്റേയും പേരുകള്‍

സൂക്ഷ്മസസ്യങ്ങളായ ആല്‍ഗകള്‍ക്ക് പരുമല തിരുമേനിയുടെയും ചാവറയച്ചന്റേയും പേര്.
പത്തനംതിട്ട ജില്ലയില്‍ നിന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയ അഞ്ചുതരം ആല്‍ഗകളില്‍ രണ്ടെണ്ണത്തിനാണ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസിെന്റയും ഏലിയാസ് ചാവറ എന്ന ചാവറയച്ചന്റേയും പേര് നല്‍കിയത്.
മണ്ണില്‍ വളരുന്ന ആല്‍ഗകളെക്കുറിച്ച് ശാസ്ത്രഗവേഷകനായ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം അസി. പ്രഫസര്‍ ബിനോയ് ടി.തോമസാണ് പഠനം നടത്തിയത്.
പഠിച്ച കോളജില്‍ തന്നെ പിന്നീട് അധ്യാപകനായ ബിനോയ് സ്ഥാപനത്തോടുള്ള ഇഷ്ടം കൊണ്ട് ഒരു ആല്‍ഗക്ക് കാതോലിക്കേറ്റ് കോളജിന്റെ പേരും നല്‍കി.
റോയ കാതോലിക്കേറ്റേ, പെനിയം ഗ്രിഗോറിയോസേ, സിലിന്‍ഡ്രോസിസ്റ്റിസ് ചാവറേ, ഡൈക്കോകോക്കസ് തണ്ണിത്തോടേ, ഓവല്‍ ഘടനയുള്ള ക്ലാമിഡോസേ ഒവോയിഡേ എന്നിവയാണ് അഞ്ചിനം ആല്‍ഗകള്‍.
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ആല്‍ഗകളെ പലയിടത്തുനിന്ന് ശേഖരിച്ച മണ്ണില്‍ നിന്ന് മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha





















