ഭൗതികശാസ്ത്ര ലോകത്തേക്ക് അങ്ങനെയൊരു വാര്‍ത്ത എത്താന്‍ 55 വര്‍ഷമെടുത്തു!

ഒടുവില്‍ ശാസ്ത്ര നൊബേലിലെ ലിംഗവിവേചനത്തിനൊരു തിരുത്ത് എത്തി. അതാണ് കാനഡയിലെ ഡോണ സ്ട്രിക്ലന്‍ഡിന്റെ നൊബേല്‍ പുരസ്‌കാരം. ഇത് മൂന്നാംതവണയാണ് ഒരു വനിതക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്നത്.
55 വര്‍ഷത്തിനു ശേഷം ആദ്യവും. അള്‍ ട്രാഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സറുകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്തതിനാണ് ഡോണ പുരസ്‌കാരം പങ്കിട്ടത്.
ഡോണ തന്നെ കളിയായി വിളിക്കുന്നത് 'ലേസര്‍ ജോക്' എന്നാണ്. ഭൗതിക ശാസ്ത്രത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനെക്കുറിച്ച് കനേഡിയന്‍ പത്രം നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അത്.
ജീവിതത്തിന്റെ ബഹുഭൂരിഭാഗവും ഭൗതിക ശാസ്ത്രമെന്ന സമസ്യയുടെ ചുരുളഴിക്കാനാണ് ഈ 59-കാരി മാറ്റിവെച്ചത്. തന്റെ ഗവേഷണം ഒരു തമാശയാണെന്ന് വിശേഷിപ്പിക്കാനും അവര്‍ മറന്നില്ല. 1959-ല്‍ ഒന്റാറിയോയിലെ ഗള്‍ഫില്‍ ജനിച്ചു. 1981-ല്‍ ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി.
ന്യൂയോര്‍ക്കിലെ റോചസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ശക്തമായ ലേസര്‍ രശ്മികള്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌കാരം. നേത്രശസ്ത്രക്രിയയില്‍ ഏറെ പ്രയോജനപ്പെടുന്ന കണ്ടെത്തലാണ് ഇത്.
1997 മുതല്‍ കാനഡയിലെ വാട്ടര്‍ലൂ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപികയാണ്. ലേസറുകളുമായുള്ള കളിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ അധ്യായമെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു. നൊബേല്‍ ജേതാവും ഫ്രഞ്ച് സയന്റിസ്റ്റുമായ ജറാള്‍ഡ് മൗറുവിന്റെ കീഴിലായിരുന്നു ഗവേഷണം.
https://www.facebook.com/Malayalivartha



























