Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മൈക്രോ ആര്‍ട്ട്, തോമസിന് വെളിച്ചമേകി 'ആര്‍ട്ട് വേള്‍ഡി'ലേക്ക്! കൊച്ചി ദര്‍ബാര്‍ ഹാളില്‍ മൈക്രോ ആര്‍ട്ട് കലാപ്രദര്‍ശനം തുടരുന്നു

06 OCTOBER 2018 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തോമസ് ജേക്കബ്, നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കയ്യില്‍ കിട്ടിയ ചോക്കില്‍ കോംപസുകൊണ്ട് ചുരണ്ടി തുടങ്ങിയതാണ്. നന്നായി ചിത്രം വരയ്ക്കുന്ന ആ പയ്യന്‍ പല മുഖങ്ങളും രൂപങ്ങളും ചോക്കില്‍ വിരിയിച്ചു. താന്‍ ചെയ്യുന്നതിന്റെ പേരെന്താണന്നോ അത് ചെയ്യുന്ന മറ്റ് ആളുകളുണ്ടോ എന്നോ പോലും അറിയാത്ത കാലത്ത് തോമസിന്റെ കൗതുകവും കലയോടുള്ള അഭിനിവേശവും ജന്മം കൊടുത്തത് നിരവധി രൂപങ്ങള്‍ക്ക്. ഒപ്പം അയാള്‍ സ്വയം പഠിക്കുകയായിരുന്നു എന്തൊക്കെ ചെയ്യാം, എങ്ങനെയൊക്കെ ചെയ്യാം.

കാലം കടന്നു പോയി, പിന്നീട് എഞ്ചിനിയറിങ്, എംബിഎ പഠനം, ഐടി മേഖലയില്‍ ഉയര്‍ന്ന വരുമാനത്തോടു കൂടിയുള്ള ജോലി. ഭാര്യയും മക്കളുമുള്ള സന്തുഷ്ട കുടുംബം. എല്ലാം സുഖകരമായി മുന്നോട്ടു പോകുമ്പോഴും അയാള്‍ അസംതൃപ്തനായിരുന്നു. കലയോടുള്ള അടങ്ങാത്ത അഭിനിവേശം ഐടി മേഖലയിലെ ആ ജോലിയില്‍ കണ്ടെത്താനായില്ല.

സമൂഹമാധ്യമങ്ങള്‍ ലോകത്തിന്റെ അറ്റങ്ങളെ കൂട്ടിമുട്ടിച്ചപ്പോള്‍ പുതിയ സാധ്യതകളുടെയും അറിവിന്റെയും വലിയ ലോകം ആ കലാകാരനു മുന്‍പില്‍ തുറന്നു.മൈക്രോ ആര്‍ട്ടിന്റെ വലിയ ലോകമുണ്ടെന്ന തിരിച്ചറിവ് പത്തുവര്‍ഷത്തെ ജോലി ഉപേക്ഷിച്ച് കലയുടെ ലോകത്തേക്ക് സാഹസിക പ്രയാണം നടത്താനുള്ള കരുത്ത് തോമസിന് നല്‍കി. കലയുടെ ലോകത്തേയ്ക്കു പൂര്‍ണമായൊരു പറിച്ചുനടല്‍.

ലോകത്തിന്റെ പല കോണുകളിലും വലിയ അംഗീകാരം നേടി കഴിഞ്ഞു മൈക്രോ ആര്‍ട്ടസ്. നമ്മുടെ നാട്ടില്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിഞ്ഞ് വരുന്നേതയുള്ളൂ. നമ്മുടെ ചെറുപ്പക്കാര്‍ക്ക് മൈക്രോ ആര്‍ട്ടിനോടു താല്‍പര്യം കൂടി വരുന്നുണ്ട്. പലരും വിളിച്ച് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ആര്‍ട്ട് ക്‌നൈഫ് ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണം. സാധാരണ ബ്ലെയ്ഡും ധാരാളം. വിദേശരാജ്യങ്ങളില്‍ മൈക്രോ സ്‌കോപ് ഉപയോഗിച്ച് വളരെ സൂക്ഷ്മമായി ചെയ്യുന്നവരുണ്ട്. കട്ടികൂടിയ ലെഡ് ഉള്ള പെന്‍സിലാണ് ഉപയോഗിക്കുന്നത്. പൊട്ടുകയോ തെറ്റുകയോ ചെയ്താല്‍ വീണ്ടും ചെയ്തു തുടങ്ങുക മാത്രമേ മാര്‍ഗമുള്ളൂ. പേരില്‍ മൈക്രോ ഉണ്ടെങ്കിലും സംഗതി വമ്പന്‍ തന്നെയാണ്. വളരെയധികം ക്ഷമയും സൂക്ഷ്മതയും ആവശ്യമുള്ള കല.

യേശുക്രിസ്തു അരിമണിയില്‍ 

ചോക്കിലും പെന്‍സിലിലും രൂപങ്ങള്‍ നിര്‍മിക്കുന്നതു കൂടാതെ കേക്ക് ആര്‍ട്ട്, വോള്‍ ആര്‍ട്ട്, അരിമണിയില്‍ ചിത്രംവര, കടലാസ് രൂപങ്ങള്‍, ചിത്രരചനാ ക്ലാസുകള്‍ എന്നിങ്ങനെ സകല സാധ്യതകളും ഉപയോഗിക്കുകയാണ് തോമസ്. വിശേഷങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്കു സമ്മാനം നല്‍കാന്‍ ചോക്കിലും പെന്‍സിലിലും തീര്‍ത്ത രൂപങ്ങള്‍ തേടി ആളുകള്‍ വരുന്നു. കണ്ടു മടുത്ത സമ്മാനങ്ങള്‍ ഒഴിവാക്കി മനോഹരമായ കുഞ്ഞന്‍ സമ്മാനങ്ങള്‍ നല്‍കാന്‍ തോമസിനോട് പറഞ്ഞ് രൂപങ്ങള്‍ തീര്‍ക്കുന്നവരുണ്ട്.

തോമസ് ചോക്കില്‍ തീര്‍ത്ത പുലിമുരുകന്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മുണ്ടുമടക്കി കുത്തി നില്‍ക്കുന്ന മുരുകനെ മോഹന്‍ലാലിന് സമ്മാനിക്കുക എന്ന ആഗ്രഹവും സഫലമായി. ട്രെയിനിലിരുന്ന് ഉണ്ടാക്കിയ ഗ്രേറ്റ് ഫാദര്‍ രൂപം മമ്മൂട്ടിയ്ക്ക് നല്‍കിയതും നിവിന്‍ പോളിക്ക് സമ്മാനം നല്‍കിയതും മറക്കാനാവാത്ത നിമിഷങ്ങള്‍.

പ്രളയക്കാലത്ത് ഹെലികോപ്റ്ററില്‍ ഗര്‍ഭിണിയായ യുവതിയെ രക്ഷിക്കുന്ന രൂപം പെന്‍സില്‍ മുനയില്‍ ജനിച്ചു. കേരളത്തിന്റെ ഹീറോകളായ കടലിന്റെ മക്കള്‍ക്ക് കലയിലൂടെ തോമസിന്റെ ആദരം, ഒപ്പം അതിജീവന പ്രതീകമായ ചേക്കുട്ടി പാവകള്‍ക്കും പെന്‍സില്‍ മുനയില്‍ ജന്മം.



തായ്‌ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്ന രൂപം കടുപ്പമേറിയതായിരുന്നു. കുട്ടിയും രക്ഷാപ്രവര്‍ത്തകനും ഓക്‌സിജന്‍ സിലിണ്ടറും ഉള്‍പ്പെടുന്ന ആ ശില്പത്തോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ടെന്ന് തോമസ് പറയുന്നു.

പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നതിനോടൊപ്പം ഒക്ടോബര്‍ 2 മുതല്‍ 7 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ തോമസിന്റെ മൈക്രോ ആര്‍ട്ടുകളുമുണ്ട്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയാണ് 'തോമസിന്റെ ആര്‍ട്ട് വേള്‍ഡിന്റെ' വെളിച്ചം. കോട്ടയം സ്വദേശിയായ ഇദ്ദേഹം കാക്കനാടാണ് താമസിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends