മകന് കമ്പ്യൂട്ടര്‍ ഗെയിമിന് അടിമ, കമ്പ്യൂട്ടര്‍ കഫേയിലെത്തി ഭക്ഷണം വാരി നല്‍കും അമ്മ!

വീട്ടില്‍പോലും വരാതെ കമ്പ്യൂട്ടര്‍ ഗെയിമിന് അടിമയായി സദാസമയവും കമ്പ്യൂട്ടര്‍ കഫേയില്‍ സമയം ചിലവഴിക്കുന്ന മകന് അവിടെയെത്തി ഭക്ഷണം വാരി നല്‍കുന്ന ഒരമ്മയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. ഫിലിപ്പിന്‍സ് സ്വദേശിയായ 37-കാരി ലില്ലിബെത്ത് മാര്‍വല്‍ എന്ന അമ്മയാണ് 13-വയസുള്ള തന്റെ മകനെ ഭക്ഷണം കഴിപ്പിക്കാന്‍ അല്‍പ്പം പാടുപെടുന്നത്.
വീടിനു സമീപത്തുള്ള ഒരു കമ്പ്യൂട്ടര്‍ കഫേയിലാണ് ഇവരുടെ മകന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത്. വീട്ടില്‍ പോലും വരാതെ ഭക്ഷണം പോലും കഴിക്കാതെയുള്ള മകന്റെ പെരുമാറ്റത്തില്‍ ആശങ്കാകുലയായ അമ്മ, മകന് ഭക്ഷണം കമ്പ്യൂട്ടര്‍ കഫേയിലെത്തി വാരി നല്‍കുകയായിരുന്നു.
അമ്മ വാരി നല്‍കിയ ഭക്ഷണം കഴിച്ചു കൊണ്ടും മകന്‍ കമ്പ്യൂട്ടര്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അമ്മ ഭക്ഷണം വാരി നല്‍കുമ്പോള്‍ ഗെയിമിലുള്ള തന്റെ ശ്രദ്ധമാറാതിരിക്കുവാന്‍ മകന്‍ ഭക്ഷണം കഴിക്കുവാന്‍ വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം.
കുട്ടിയുടെ മാതാപിതാക്കളെ വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകാത്തത് എന്നാണ് ഭൂരിഭാഗമാളുകളും ആരായുന്നത്. എന്നാല്‍ മകന്റെ ഈ സ്വഭാവം മാറുവാന്‍ തങ്ങള്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്തതാണെന്ന് ലില്ലിബെത്ത് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























