കുട്ടിയാനയെ ശല്യപ്പെടുത്തിയ ഒറ്റയാന് തുണയായി അമ്മയാന

സൗത്ത് ആഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തുന്നു. ഒറ്റയാന്റെ ആക്രമണത്തില്‍ നിന്നും കുട്ടിയാനയെ അമ്മയാന രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഒരാഴ്ച്ച മാത്രം പ്രായമുള്ള കുട്ടിയാന അമ്മയാനയ്ക്കും മറ്റ് ആനകള്‍ക്കുമൊപ്പം തടാകത്തില്‍ വെള്ളം കുടിക്കാനെത്തി. തടാക കരയിലേക്ക് അമ്മയാനയും മറ്റ് ആനകളും പോയപ്പോള്‍ കുറച്ചു മാറി നില്‍ക്കുകയായിരുന്നു കുട്ടിയാന. പെട്ടന്ന് ഇവിടേക്ക് ഒരു ഒറ്റയാന്‍ എത്തി.
കുട്ടിയാന അടുക്കലെത്തിയത് ഇഷ്ടപ്പെടാതിരുന്ന ഒറ്റയാന്‍ തുമ്പി കൈ കൊണ്ട് കുട്ടിയാനയെ രണ്ട് പ്രാവശ്യം അടിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ അമ്മയാനയെയും ഒറ്റയാന്‍ അടിക്കുകയും കൊമ്പുകൊണ്ട് കുത്തുകയും ചെയ്തു. വീണ്ടും ഒറ്റയാന്റെ അടുക്കല്‍ പോയ കുട്ടിയാനയ്ക്ക് പിന്നെയും കിട്ടി ഒരു അടികൂടി.
എന്നാല്‍ അമ്മയാന പെട്ടെന്ന് കുഞ്ഞിന്റെ രക്ഷയ്ക്ക് എത്തി. ഒറ്റയാന്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനാന ഒറ്റയാനെ വിരട്ടിയോടിക്കുകയായിരുന്നു.
ഏറെ ആകാംക്ഷയുണര്‍ത്തുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫറായ ഡങ്കന്‍ നോക്‌സ് ആണ്.
https://www.facebook.com/Malayalivartha