സോഷ്യല്‍ മീഡിയയുടെ പുതിയ താരം അലി, അന്നേ പ്രവചിച്ചു; 'ആലപ്പുഴ ഒഴികെ എല്ലാം ജയിക്കും..'!

ഏപ്രില്‍ നാലാം തീയതി, നാദാപുരം സ്വദേശി മുഹമ്മദ് അലി ഒരു പോസ്റ്റിട്ടു. 'ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, ബാക്കി 19 സീറ്റുകളും യുഡിഎഫിന് ലഭിക്കും. വേണ്ടവര്‍ക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എടുത്തുവെക്കാം'- ഇതായിരുന്നു പോസ്റ്റ്.
കഴിഞ്ഞമാസം നാലാം തീയതി മുഹമ്മദ് അലി ഈ പോസ്റ്റിട്ടപ്പോള്‍ പലരും പരിഹാസവര്‍ഷമാണ് ചൊരിഞ്ഞത്. എന്ത് നല്ല മനോഹരമായ നടക്കാത്ത സ്വപ്നമെന്നാണ് പലരും കമന്റിട്ടത്.
എന്നാല്‍ ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ നാദാപുരം സ്വദേശിയുടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വളരെ കൃത്യമായിട്ടാണ് മുഹമ്മദ് പ്രവചിച്ചത്.
ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കൂടി പ്രവചിക്കാമായിരുന്നു എന്ന് കുറിപ്പ് ഇട്ടുകൊണ്ട് മുഹമ്മദ് പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഫലം വന്നതോടെ ഈ പ്രവചനവും ഹിറ്റായിരിക്കുകയാണ്. മരണമാസ് പ്രവചനമെന്നാണ് ആളുകള്‍ ഇപ്പോള്‍ കമന്റ് ഇടുന്നത്.
https://www.facebook.com/Malayalivartha