ചക്കയുടെ തൂക്കമൊന്നും പ്രശ്‌നമല്ല, സതീഷിനെ വിളിച്ചാല്‍ മതി,ചക്ക താഴെ എത്തിച്ചുതരും...

ചക്കയിടാന്‍ ആളില്ലെങ്കില്‍ വിഷമിക്കേണ്ട, എരുമേലിക്കാരന്‍ സതീഷിനെ വിളിച്ചാല്‍ മതി. സതീഷ് ചക്ക എറിഞ്ഞിട്ടു തരും!
ചക്ക മാത്രമേ എറിഞ്ഞിടൂ എന്നില്ല, ഏതു മരത്തില്‍ കിടക്കുന്ന ഏത് ഫലവും താഴെ എത്തിക്കാന്‍ സതീഷിന് മരത്തില്‍ കയറുകയേ വേണ്ട.
ഉന്നം എന്ന വാക്കിന്റെ വ്യാപ്തി മനസിലാകണമെങ്കില്‍ പമ്പാവാലി കാളകെട്ടി ഉറുമ്പില്‍ സതീഷിന്റെ കല്ലേറ് കണ്ടാല്‍ മതി. ചക്കയുടെ ശരാശരി തൂക്കം അഞ്ച് മുതല്‍ 15 കിലോ വരെയാണെന്നതൊന്നും സതീഷിന് പ്രശ്‌നമല്ല. കണ്ണ് കൊണ്ട് ഉന്നം കൃത്യമായി ഗണിച്ച് ഒരേറാണ്. ചക്കയുടെ ഞെടുപ്പില്‍ അതു കൊണ്ടിരിക്കും.
ആദിവാസി മല അരയവിഭാഗത്തില്‍പ്പെട്ട സതീഷിന്റെ കുഞ്ഞുന്നാള്‍ മുതലുള്ള കല്ലേറ് ശീലമാണ് ഇപ്പോള്‍ അതിന്റെ 'ഫലപ്രാപ്തി'യില്‍ എത്തിയിരിക്കുന്നത്.
പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപം താമസിക്കുന്ന സതീഷ് തേന്‍കൂടിനു നേരെ കല്ലെറിഞ്ഞ് ആട പൊട്ടിച്ചു താഴെ നിന്നു കൈക്കുടന്നയില്‍ തേന്‍ ശേഖരിച്ചു നുണഞ്ഞതിന്റെ ഓര്‍മയും പങ്കു വയ്ക്കും. എരുമേലി പഞ്ചായത്ത് മുന്‍ വാര്‍ഡ് അംഗം കൂടിയാണ് സതീഷ്.
https://www.facebook.com/Malayalivartha