ചീറ്റപ്പുലികള്‍ വൈല്‍ഡ് ബീറ്റ്‌സിനെ വളഞ്ഞാക്രമിച്ചപ്പോള്‍...

പ്രകൃതിയുടെ സൗന്ദര്യം സമാനതകളില്ലാത്തതാണ്. അതുപോലെ തന്നെയാണ് പ്രകൃതിയുടെ നിയമങ്ങളും. വിശപ്പടക്കാന്‍ വേട്ടായാടാമെന്നതും കാടിന്റെ അലിഖിത നിയമമാണ്. എന്നാല്‍ ചിലപ്പോള്‍ ഇത് കണ്ടുനില്‍ക്കുന്നവര്‍ക്ക് നൊമ്പരമാകാറുണ്ട്.അങ്ങനെയൊരു സംഭവമാണ് കെനിയയിലെ മാസായ് മാറയില്‍ നടന്നത്. ബയോളജി പ്രഫസറും വന്യജീവി സിനിമാ സംവിധായകനുമായ ജൂഡി ലമ്പര്‍ഗ്, മാസായ് മാറയില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആണിത്.
പുല്‍മേടുകളില്‍ വിശ്രമിക്കുകയായിരുന്ന അഞ്ചംഗ ചീറ്റ സംഘം നദീതീരത്തായി മേഞ്ഞുകൊണ്ടിരുന്ന വൈല്‍ഡ് ബീറ്റ്‌സുകളുടെ കൂട്ടത്തെ ലക്ഷ്യമിടുകയായിരുന്നു. ദേശാടന സമയത്ത് വൈല്‍ഡ് ബീറ്റ്‌സുകള്‍ ഇവിടെ വ്യാപകമായി ആക്രമിക്കപ്പെടാറുണ്ട്.
കൂട്ടംകൂടി നിന്ന് പുല്ലു തിന്നുന്ന വൈല്‍ഡ് ബീറ്റ്‌സുകളുടെ ഇടയിലേക്ക് ആദ്യം ഓടിക്കയറിയത് മികച്ച വേട്ടക്കാരനായ ചീറ്റയാണ്. പിന്നാലെ മറ്റ് നാല് ചീറ്റകളും പാഞ്ഞു. സാധാരണയായി മുതിര്‍ന്ന വൈല്‍ഡ് ബീറ്റ്‌സിനെ ഒറ്റയ്ക്ക് ഒരു ചീറ്റയ്ക്ക് കീഴ്‌പെടുത്താനാവില്ല. അതുകൊണ്ട് തന്നെ കൂട്ടമായിട്ടായിരുന്നു ആക്രമണം. കൂട്ടത്തില്‍ മുതിര്‍ന്ന വൈല്‍ഡ് ബീറ്റ്‌സിനെ നോട്ടമിട്ട ചീറ്റ ഇവയ്ക്കിടയിലേക്ക് ഓടിക്കയറി.
പേടിച്ചരണ്ട വൈല്‍ഡ് ബീറ്റ്‌സുകള്‍ നാലുപാടും ചിതറിയോടി. ലക്ഷ്യമിട്ട ഇരയെ ഓടിച്ചിട്ടാക്രമിച്ച് ചീറ്റകളുടെ സംഘം കീഴ്‌പെടുത്തുകയായിരുന്നു. ആദ്യം കുതറിയോടാനും ചെറുത്തു നില്‍ക്കാനും ശ്രമിച്ചെങ്കിലും ചീറ്റകളുടെ കൂട്ടമായ ആക്രമണത്തിനു മുന്നില്‍ പാവം വൈല്‍ഡ് ബീറ്റ്‌സിന് പിടിച്ചുനില്‍ക്കാനായില്ല. കഴുത്തിലും പിന്നിലും മുന്നിലുമായി ചീറ്റകള്‍ കടിച്ചു തൂങ്ങിയതോടെ വൈല്‍ഡ് ബീറ്റ്‌സ് വിധിക്കു കീഴങ്ങി. ചീറ്റകള്‍ കൂട്ടം ചേര്‍ന്ന് ഇരയെ ഭക്ഷിച്ചു മടങ്ങി. സമീപത്തായി അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി കഴുതപ്പുലികളും കഴുകന്‍മാരും റോന്തുചുറ്റുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha