വിസ്മയം ഈ കേക്ക്!

ഹോം മെയ്ഡ് കേക്ക് നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ സുലുവും ഷസ്‌നീന്‍ അലിയും ഏറ്റവും ഉയരം കൂടിയ കേക്ക് നിര്‍മ്മിച്ചതിന്റെ ആഹ്ലാദത്തിലാണ്. സ്വീറ്റ് ലൈഫ് ഫ്രം സുലൂസ് കിച്ചണ്‍, ഇന്‍ഡള്‍ജന്‍സ് എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ ശ്രദ്ധേയരായവരാണ് സഹോദരിമാരായ ഇരുവരും.
സിനിമാ നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ വിരുന്നിനാണ് ഇവര്‍ കൂറ്റന്‍ കേക്ക് ഒരുക്കിയത്. 9 അടി ഉയരമുളള വാനില സോള്‍ട്ടഡ് കാരമല്‍ കേക്കാണ് ഇരുവരും ചേര്‍ന്നു തയാറാക്കിയത്.
ഗസീന ചെന്നൈയിലും ഷസ്‌നീന്‍ കൊച്ചിയിലുമാണെങ്കിലും വിവാഹം പോലെയുളള വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്.
വാനില സോള്‍ട്ട് കേക്ക് ഇവര്‍, 7 ദിവസം കൊണ്ടാണ് നിര്‍മിച്ചത്. 200 ഷുഗര്‍ ഫ്‌ളവേഴ്‌സാണ് കേക്കിലുളളത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കേക്കാണിതെന്നു ഷസ്‌നീന്‍ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് കേക്കിന്റെ നിര്‍മാണച്ചെലവ്. റെയിന്‍ മേക്കേഴ്‌സ് ഇവന്റ് കമ്പനിയാണ് വ്യത്യസ്തമായ കേക്ക് വേണമെന്ന ആവശ്യവുമായി ഇവരെ സമീപിച്ചത്.
https://www.facebook.com/Malayalivartha