പശുവിനേയും കയറ്റി ഒരു കിടിലന്‍ ബൈക്ക് സവാരി!

ബൈക്കില്‍ ഒരാള്‍ പശുവിനെ മുമ്പില്‍ ഇരുത്തി ഓടിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങള്‍ വൈറലാകുന്നു.
പാക്കിസ്ഥാനിലാണ് സംഭവം അരങ്ങേറിയത്. ഒരു തുണി ഉപയോഗിച്ച് പശുവിന്റെ തല ഒഴികയുള്ള ഭാഗം മൂടിയതിനു ശേഷമാണ് ബൈക്കിന്റെ മുമ്പില്‍ ഇരുത്തി ഒരാള്‍ ഓടിച്ചു പോയത്.
പശുവളരെ ശാന്തമായി യാത്ര ആസ്വദിക്കുന്നതായാണ് കാണുന്നത് . ഇദ്ദേഹത്തിന് സമീപം യാത്ര ചെയ്തവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
രസകരമായ നിരവധി കമന്റുകള്‍ ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha