കത്തോലിക്കാ സഭ, ചട്ടങ്ങള്‍ മറികടന്ന് അനുവാദം നല്‍കി, മരണക്കിടക്കയില്‍ ഡീക്കന്‍-വൈദിക പട്ടങ്ങള്‍ ഒരേസമയം സ്വീകരിച്ച വൈദിക വിദ്യാര്‍ത്ഥി ദിവ്യബലി അര്‍പ്പിച്ചു!

ആശുപത്രിയില്‍ കാന്‍സര്‍ ബാധിതനായി കഴിയുന്ന വൈദിക വിദ്യാര്‍ത്ഥിക്ക് വേണ്ടി കത്തോലിക്കാ സഭ, ചട്ടങ്ങള്‍ മറികടന്ന്, അപൂര്‍വ്വ അനുഗ്രഹ നിമിഷം സമ്മാനിച്ചു. സണ്‍സ് ഓഫ് ഡിവൈന്‍ പ്രൊവിന്‍സ് സന്യാസി സമൂഹത്തിലെ മൈക്കിള്‍ ലോസ് എന്ന വൈദികവിദ്യാര്‍ത്ഥി
ആശുപത്രി കിടക്കയില്‍ കിടന്നുതന്നെ ഡീക്കന്‍ പട്ടവും വൈദിക പട്ടവും സ്വീകരിച്ച് വൈദികനായി. ശേഷം പ്രഥമ ദിവ്യബലിയും അര്‍പ്പിച്ചു.
കാന്‍സര്‍ ബാധിതനായ മൈക്കിള്‍ ലോസിന് ഒരേ ദിവസം തന്നെ ശുശ്രൂഷപട്ടവും വൈദികപട്ടവും നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ അനുവാദങ്ങളും നല്‍കിയിരുന്നു. മൈക്കിള്‍ എന്ന ആശുപത്രിയില്‍ വച്ചാണ് മൈക്കിള്‍ ലോസ് അഭിഷിക്തനായത്.
ഞായറാഴ്ച വാര്‍സോ സഹായ മെത്രാന്‍ മാരെക് സോളാര്‍സ്‌കിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് മൈക്കിള്‍ ലോസിന്റെ കിടക്കയ്ക്കു സമീപം വിശുദ്ധ കുര്‍ബാന അടക്കമുള്ള പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ നടന്നത്.
റോമന്‍ കത്തോലിക്കാ സഭയിലെ സന്യാസ സമൂഹമായി സണ്‍സ് ഓഫ് ഡിവൈന്‍ പ്രൊവിന്‍സ് (എഫ്ഡിപി- Figli della Divina Providenza) ഇറ്റലിയിലെ ടൂറിനില്‍ 1893-ല്‍ ലൂജി ഒറയോണ്‍ സ്ഥാപിച്ചതാണ്. ഒറിയോണി ഫാദേഴ്സ് എന്നും ഈ സന്യാസ സമൂഹം അറിയപ്പെടുന്നു. സമൂഹത്തിലെ ദരിദ്രരെ സഹായിക്കുകയാണ് ഇവരുടെ കര്‍മ്മപദ്ധതി. നിലവില്‍ 23 രാജ്യങ്ങളില്‍ സഭ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha