മകന്റെ കാതില്‍ പേര്‍ ചൊല്ലി വിളിക്കാന്‍ മോദി നേരിട്ടെത്തണം; മകന് നരേന്ദ്ര മോദി എന്ന് പേരിട്ട പിതാവിന്റെ ആവശ്യം !

വന്‍ ഭൂരിപക്ഷത്തോടെ 17-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടിയതിനു പിന്നാലെ, തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയ മാതാപിതാക്കളുടെ വാര്‍ത്തയും ചര്‍ച്ചയായിരുന്നു. യുപിയിലെ ഗോണ്ട സ്വദേശി മുസ്താഖ് അഹമ്മദിനും മേനജ് ബീഗത്തിനും ജനിച്ച കുട്ടിയ്ക്കാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് പേരിട്ടത്.
ഗ്രാമവാസികളില്‍ ചിലരും ബന്ധുക്കളും കുട്ടിയ്ക്ക് പ്രധാനമന്ത്രിയുടെ പേരിട്ടതിനെ എതിര്‍ത്തെങ്കിലും മേനജ് ബീഗം ഈ പേരില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. ദുബായില്‍ ജോലി ചെയ്യുകയാണ് മുസ്താബ് അഹമ്മദ്. കുഞ്ഞ് ജനിച്ചപ്പോള്‍ എന്ത് പേരിടണമെന്ന് മേനജ് ബീഗം മുസ്താബ് അഹമ്മദിനോട് വിളിച്ചു ചോദിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോള്‍ കുട്ടിക്ക് നരേന്ദ്രമോദിയെന്നു തന്നെ പേരിടാനാണ് മുസ്താബ് അഹമ്മദ് പറഞ്ഞത്.
മകന്‍ മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളാകുന്നത് കാണണമെന്നും അവന്‍ ജീവിതത്തില്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്നും മേനജ് ബീഗം പറയുന്നു. സൗജന്യ റേഷനും ശൗചാലയവും തന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വത്താണെന്നാണ് ഇവര്‍ പറയുന്നത്. 'മികച്ച നേതാവാണദ്ദേഹം, ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും. എല്ലാ ഇന്ത്യക്കാരെയും അദ്ദേഹം സംരക്ഷിക്കും''- മുസ്താഖ് പറയുന്നു.
പ്രധാനമന്ത്രി തന്റെ ഗ്രാമത്തിലെത്തി കുഞ്ഞിനെ നേരിട്ട് അനുഗ്രഹിക്കണമെന്നാണ് ആഗ്രഹമെന്നാണ് മുസ്താഖ് പറയുന്നത്. കുട്ടിയായിരിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത ആളുകള്‍ മകനെ മോദിയെന്ന് വിളിച്ച് കളിയാക്കുമെങ്കിലും വലുതാകുമ്പോള്‍ അവര്‍ ആ പേര് വിളിച്ച് അഭിമാനിക്കുമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
https://www.facebook.com/Malayalivartha