കണ്ണാന കണ്ണേ...എന്ന ഗാനം ഒരു പുരോഹിതന്‍ പാടിയാലോ? ദേ, ദിങ്ങനിരിക്കും!

ഡാന്‍സ് ചെയ്യുന്ന, പാട്ടു പാടുന്ന പുരോഹിതന്മാര്‍...നമുക്ക് ചുറ്റും അനവധി ഉണ്ട്. ഇപ്പോഴിതാ ആ പട്ടികയിലേയ്ക്ക് ഒരു വിഡിയോ കൂടി.
മനസ്സറിഞ്ഞ് പാടി സദസിന്റെ മനസ്സ് നിറച്ച ഒരു പുരോഹിതന്റെ വിഡിയോ, സോഷ്യല്‍ മീഡിയയില്‍ എല്ലാവരും വീണ്ടും വീണ്ടും പങ്കിടുകയാണ്.
അജിത് നായകനായി എത്തുന്ന 'വിശ്വാസം' എന്ന തമിഴ് ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കണ്ണാന കണ്ണേ' എന്ന ഗാനമാണ് പുരോഹിതന്‍ ആലപിക്കുന്നത്.
മീഡിയാ വിംഗ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
പുരോഹിതന്റെ ഗാനത്തിനൊപ്പം ചേര്‍ന്ന് സദസ്സ് കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha