വടകര, കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് ഫലങ്ങളെ പറ്റി അഷ്‌ക്കര്‍ മൊത്തം ഒന്നര ലക്ഷം രൂപയ്ക്ക് രണ്ട് ബെറ്റ് വച്ചു, രണ്ടിലും തോറ്റെങ്കിലും പണം 'നഷ്ടമായില്ല'!

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നിയാസ് മലബാറി, ബഷീര്‍ എടപ്പാള്‍, കെ.എ. അഷ്‌ക്കര്‍ എന്നീ യുവാക്കള്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തയം വച്ചു.
വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാള്‍ പറഞ്ഞപ്പോള്‍ ജയിക്കുമെന്ന് അഷ്‌ക്കര്‍ വാദിച്ചു. ഒരു ലക്ഷം രൂപയാണ് ഇവര്‍ പന്തയം വച്ചത്.
കാസര്‍ഗോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് നിയാസ് വാദിച്ചു. എന്നാല്‍ ഇത് എതിര്‍ത്ത അഷ്‌ക്കര്‍ നിയാസുമായി ഇരുപത്തി അയ്യായിരം രൂപയ്ക്ക് പന്തയം വച്ചു.
തുടര്‍ന്ന് രണ്ട് പന്തയത്തിലും തോറ്റ അഷ്‌ക്കര്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നല്‍കി വാക്കു പാലിച്ചപ്പോഴാണ് ഇവരുടെ സുഹൃത്തായ കെഎസ്യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി പണം നല്‍കാമെന്ന് മൂവരും തീരുമാനിച്ചത്.
എന്നാല്‍ ഈ തുക മതിയാകില്ലെന്നും ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ടെന്ന് നിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha