31 ലക്ഷം രൂപ വിലയുള്ള രണ്ടു മത്തങ്ങ

ജപ്പാനിലെ യുബാരിയില്‍ രണ്ടു മത്തങ്ങകള്‍ ലേലത്തില്‍ പോയത് അഞ്ചു മില്യണ്‍ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ).
രുചിയിലും പോഷകഗുണത്തിലും അപൂര്‍വയിനമായ മത്തനാണ് റിക്കാര്‍ഡ് തുകയ്ക്ക് വിറ്റത്.
ഇവ വാങ്ങാന്‍ ജനങ്ങള്‍ മത്സരിച്ചതോടെ ലേലം കൊഴുക്കുകയായിരുന്നു.
കാര്‍ഷിക പട്ടണമായ യുബാരിയില്‍ എല്ലാവര്‍ഷവും കാര്‍ഷികവിളകള്‍ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
എന്നാല്‍, ഇതാദ്യമായാണ് ഒരു കാര്‍ഷിക വിള ഇത്രയധികം തുകയ്ക്കു വിറ്റുപോകുന്നത്.
https://www.facebook.com/Malayalivartha