ബെന്‍സ് സി ഇ ഒ-യ്ക്ക് ബിഎംഡബ്ല്യു നല്‍കിയ യാത്രയയപ്പ്

മെഴ്‌സിഡസ് ബെന്‍സിന്റെ സിഇഒ ഡീറ്റ് സെഷെയുടെ വിരമിക്കലിനോട് അനുബന്ധിച്ച് എതിരാളിയായ ബിഎംഡബ്ല്യു പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ഡീറ്റ് സെഷെയുമായി രൂപസാദൃശ്യമുള്ള ഒരു നടനെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെ അവസാന ദിനമാണ് അവര്‍ ഒരുക്കിയത്. തന്റെ കസേരയില്‍ നിന്നും എഴുന്നേറ്റ സെഷെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി എടുത്തതിനു ശേഷം യാത്ര പറഞ്ഞ് തന്റെ കമ്പനിയായ ബെന്‍സിന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹത്തെ വീട്ടില്‍ വിട്ടതിനു ശേഷം കാര്‍ മടങ്ങി പോവുകയും ചെയ്തു.
ഉത്തരവാദിത്തങ്ങളില്‍ നിന്നും മോചിതനായി എന്നു പറയുന്ന വീഡിയോ കാട്ടുന്നത്, ഇനി സ്വാതന്ത്ര്യത്തോടെ സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാമല്ലോ എന്ന ചിന്തയില്‍ സെഷെ വീടിന്റെ ഗ്യാരേജ് തുറന്ന്, എതിരാളിയായ ബി എം ഡബ്ല്യുവിന്റെ ഓറഞ്ച് നിറമുള്ള ബിഎംഡബ്ല്യു ഐ8 റോഡ്സ്റ്റര്‍ ഓടിച്ച് പുറത്തേക്ക് പോകുന്നതായാണ്! വീഡിയോ അവസാനിക്കുന്നതിനു മുമ്പായി ഇത്ര വര്‍ഷത്തോളവും തങ്ങള്‍ക്ക് ആരോഗ്യകരമായ മല്‍സരത്തിന് വഴിയൊരുക്കിയതിന് സെഷെയോട് നന്ദിയും പറയുന്നുണ്ട്.
ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ബിഎംഡബ്ല്യുവിന്റെ ആശയത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha