മേയ് 25-ാം തീയതിയെ 'ദൈവം' അനീഷ്‌കുമാറിന്റെ കുടുംബത്തിന് എഴുതിക്കൊടുത്തു!

ഒരേ ദിവസം എല്ലാവരുടെയും ജന്മദിനം വരുന്നതിന്റെ അപൂര്‍വ സൗഭാഗ്യത്തിലൊരു കുടുംബം.
ചെറുപുഴ പാടിയോട്ടുചാല്‍ പട്ടുവത്തെ പുതിയടവന്‍ വീട്ടില്‍ അനീഷ്‌കുമാര്‍ - മണിയറ വീട്ടില്‍ അജിത ദമ്പതികളും ഇവരുടെ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ജന്മദിനത്തിലെ അപൂര്‍വഭാഗ്യം അനുഭവിക്കാനുള്ള അവസരമുണ്ടായത്.
മേയ് 25 ആണ് ഇവരുടെ നാലുപേരുടെയും ജന്മദിനം. അച്ഛന്റേയും അമ്മയുടെയും മൂത്തമകള്‍ ആരാധ്യയുടെയും ജന്മദിനത്തില്‍ത്തന്നെ ഇന്നലെ രണ്ടാമത്തെ കുട്ടികൂടി ജനിച്ചതോടെയാണ് ഇവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസമായത്.
1981 മേയ് 25-നായിരുന്നു അനീഷ് കുമാറിന്റെ ജനനം. 1987 മേയ് 25-ന് അജിതയുടെയും. 2011-ലായിരുന്നു ഇവരുടെ വിവാഹം. 2012 മേയ് 25-നായിരുന്നു മൂത്തമകള്‍ ആരാധ്യയുടെ ജനനം. ഇന്നലെ രാവിലെ 11-ന് അജിത സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുന്ന പയ്യന്നൂര്‍ സബാ ആശുപത്രിയിലായിരുന്നു ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം.
കുറേനാള്‍ വിദേശത്തായിരുന്ന അനീഷ്‌കുമാര്‍ ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയാണ്.
https://www.facebook.com/Malayalivartha