ഇന്ത്യന്‍ റെയില്‍വെയുടെ ഐ ആര്‍ സി ടി സി ആപ്പില്‍ അശ്ലീലമെന്ന് യുവാവ്; റെയില്‍വെ നല്‍കിയ മറുപടി യുവാവിന്റെ വായടപ്പിച്ചു!

ഇന്ത്യന്‍ റെയില്‍വെയുടെ ഓണ്‍ലൈന്‍ പരസ്യങ്ങളെ കുറിച്ച് ഒരു യുവാവ് പരാതി നല്‍കി. എന്നാല്‍ സാങ്കേതികകാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് സംഭവിക്കുന്ന ഒരു അബദ്ധമായിപ്പോയി യുവാവിന്റെ പരാതിപ്പെടല്‍!
ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണെന്ന് ആയിരുന്നു യുവാവിന്റെ പരാതി. പക്ഷേ പരാതി നല്‍കിയ യുവാവ് വെട്ടിലാവുകയായിരുന്നു. അതിന്റെ ട്രോളുകളാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും നിറയുന്നത്.
താന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഐആര്‍സിടിസിയുടെ ആപ്പില്‍ മുഴുവന്‍ അശ്ലീല പരസ്യങ്ങളാണല്ലോ വരുന്നതെന്ന പരാതിയുമായി ഒരു യുവാവ് ട്വിറ്റ് ചെയ്തിരുന്നു. ഇത്തരം അശ്ലീല പരസ്യങ്ങള്‍ കാണുന്നത് വളരെ നാണക്കേടും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം ഉള്‍പ്പെടുത്തിയാണ് യുവാവ് പരാതി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് കേന്ദ്ര റെയില്‍മന്ത്രി, റെയില്‍വെ മന്ത്രാലയം, ഐആര്‍സിസിടി ഔദ്യോഗിക അക്കൗണ്ട് എന്നിവരിലേക്കും ടാഗ് ചെയ്തിരുന്നു.
ട്വീറ്റ് ചര്‍ച്ചയായതോടെ മറുപടി ട്വീറ്റുമായി ഐആര്‍സിടിസിയും രംഗത്തെത്തി. റെയില്‍വെക്കു വേണ്ടി ഐആര്‍സിടിസി നല്‍കിയ മറുപടി എത്തിയതോടെ പരാതി നല്‍കിയവന്റെ മാനം പോയി.
'ഐആര്‍സിസിടി പരസ്യം കാണിക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സേവനമായ ADX ആണ്. ഇത്, അവ ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ മനസ്സിലാക്കിയതിനു ശേഷം, അനുയോജ്യമായ കുക്കികള്‍ വഴി പ്രത്യക്ഷപ്പെടുന്നതാണ് ഈ പരസ്യങ്ങള്‍. ഓരോ വ്യക്തിയുടെയും ബ്രൗസിങ് ഹിസ്റ്ററി അനുസരിച്ചാണ് പരസ്യം വരുന്നതെന്ന് ആയിരുന്നു മറുപടി. അതായത് അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അശ്ലീല പരസ്യങ്ങളാണ് കാണിക്കുക.
നിങ്ങള്‍ എന്താണോ കൂടുതല്‍ സേര്‍ച്ച് ചെയ്യുന്നത്, അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ, സര്‍വീസുകളുടെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുക. ദയവായി നിങ്ങളുടെ ബ്രൗസര്‍ കുക്കികള്‍ ക്ലിയര്‍ ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുക ഇത്തരം ആഡുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാം.' ഇതായിരുന്നു അധികൃതരുടെ മറുപടി.
https://www.facebook.com/Malayalivartha