സ്ത്രീധനം വാങ്ങാത്ത വരന്, വധുവിന്റെ കുടുംബം സമ്മാനിച്ചത് 1000 പുസ്തകങ്ങള്‍!

പശ്ചിമ ബംഗാളിലെ സ്‌കൂള്‍ അധ്യാപകനായ സൂര്യന്‍കാന്ത് ബാരിക്കിന്റെയും പ്രിയങ്ക ബേജിന്റെയും വിവാഹം രാജ്യത്തിന്റെ അഭിനന്ദനങ്ങള്‍ നേടി. താന്‍ സ്ത്രീധനമായി ഒന്നും വാങ്ങാന്‍ തയാറല്ലെന്ന് സൂര്യന്‍കാന്ത് ബാരിക് വധുവിന്റെ വീട്ടുകാരെ അറിയിച്ചു.
പക്ഷേ വിവാഹദിവസം വേദിയില്‍ സൂര്യന്‍കാന്തിനായി ഒരു അദ്ഭുതം ഒരുക്കിയിരുന്നു. ആയിരത്തോളം പുസ്തകങ്ങളാണ് വേദിയില്‍ സൂക്ഷിച്ചിരുന്നത്. സ്ത്രീധനം വാങ്ങാന്‍ തയാറല്ലെന്നു വധുവിന്റെ വീട്ടുകാരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ വേദിയില്‍ പുസ്തക കെട്ടുകള്‍ കണ്ടപ്പോള്‍ അതിശയിച്ചുവെന്ന് സൂര്യന്‍കാന്ത് പറഞ്ഞു.
ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് സമ്മാനിച്ചത്. സ്ത്രീധന വിഷയത്തില്‍ മരുമകന്‍ എടുത്ത പുരോഗമപരമായ നിലപാടുകളാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ വധുവിന്റെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. വധു പ്രിയങ്കയും വായാനാശീലത്തിന് ഉടമയാണ്.
'സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമായ വിവാഹത്തോട് എനിക്ക് എതിര്‍പ്പാണ്. ഇക്കാര്യം വീട്ടുകാര്‍ക്കും അറിയാം. തന്നെപ്പോലെ ചിന്തിക്കുന്ന ഒരാളെ ഭര്‍ത്താവായി കിട്ടിയതില്‍ സന്തോഷമുണ്ട്. വായിക്കാനുള്ള എന്റെ താല്‍പര്യത്തെക്കുറിച്ച് പിതാവിനു നന്നായി അറിയാം. അതുകൊണ്ടായിരിക്കും അദ്ദേഹം ഞങ്ങള്‍ക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കിയതെന്ന് വധു പറഞ്ഞു.
കൊല്‍ക്കത്തയിലെ ഉദ്‌ബോധന്‍ കാര്യാലയത്തില്‍ നിന്നാണു പുസ്തകങ്ങള്‍ വാങ്ങിയത്. ഈ വേറിട്ട വിവാഹസമ്മാന വാര്‍ത്തയ്ക്കു മികച്ച സ്വീകരണമാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നു ലഭിക്കുന്നത്.
https://www.facebook.com/Malayalivartha