റഷ്യയുടെ (രഹസ്യ) പ്രഥമ വനിതയ്ക്ക് ഇരട്ടക്കുട്ടികള്‍!

വ്‌ലാഡിമിര്‍ പുടിന്റെ രഹസ്യ കാമുകി 36-കാരിയായ അലീന കബാവേ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്. റഷ്യയുടെ രഹസ്യ പ്രഥമ വനിതയെന്ന് അറിയപ്പെടുന്ന അലീന സിസേറിയനിലൂടെയാണ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പുടിനും അലീനയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പുടിന്‍, അലീനയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. 2013-ലായിരുന്നു ഭാര്യ ലൂദ്മില ഷെക്ബെനോവുമായുള്ള 30 വര്‍ഷം നീണ്ട ദാമ്പത്യബന്ധം പുടിന്‍ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.
മുന്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും ജിംനാസ്റ്റിക് താരവുമാണ് അലീന കബാവേ. കായിക രംഗത്ത് നിന്ന് മാറിയ ശേഷം മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ ഇവര്‍ ഇപ്പോള്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ചുമതലയും വഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha