ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാംഗൂട്ടാന്‍ ചത്തു

ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാലയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാംഗൂട്ടാന്‍ ചത്തു. 41 വയസ്സായിരുന്നു ഒറാംഗൂട്ടാന് പ്രായം. പ്രായാധിക്യം കാരണമുള്ള രോഗങ്ങളാണ് മരണകാരണം.
ബിന്നി എന്നാണ് ഈ പെണ്‍ ഒറാംഗൂട്ടാന്റെ പേര്. പൂനയിലെ രാജീവ് ഗാന്ധി മൃഗശാലയില്‍ നിന്ന് 2003-ല്‍ 25 വയസുള്ളപ്പോഴാണ് ബിന്നിയെ ഒഡീഷയില്‍ കൊണ്ടുവന്നത്.
ദഹന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. കൂടാതെ തൊണ്ടയിലെ പഴുപ്പും ആരോഗ്യനില വഷളാകാന്‍ കാരണമായി.
പൂനയില്‍ വന്നതിനു ശേഷം ഇത്രയും കാലം ബിന്നി ഒറ്റയ്ക്കായിരുന്നു താമസം. ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇത്രയും കാലം ചികിത്സ നടത്തിയത്.
ബിന്നിക്ക് കൂട്ടായി ഒരു ആണ്‍ ഒറാംഗൂട്ടനെ ഇവിടെ എത്തിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha