രാജ്ഞിയോട് നമ്മുടെ കോഹിനൂര്‍ രത്‌നം തിരികെ ചോദിക്ക് കോഹ്ലി! ആരാധകരുടെ ട്രോള്‍

ഇംഗ്ലണ്ട്-വെയ്ല്‍സ് എന്നിവിടങ്ങളില്‍ വച്ചു നടത്തപ്പെടുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്‍പ് ടീം ക്യാപ്റ്റന്‍മാര്‍ ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിയെ കണ്ടു.
ക്യാപ്റ്റന്‍മാരുമൊത്തുള്ള ചിത്രങ്ങള്‍ രാജകുടുംബം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മറ്റ് ക്യാപ്റ്റന്മാര്‍ക്കൊപ്പം കോഹ്ലിയും രാജ്ഞിയെ കണ്ടിരുന്നു.
ചിത്രങ്ങള്‍ക്ക് പോസിറ്റീവ് കമന്റുകളുമായി ആരാധകരെത്തിയെങ്കിലും കോഹ്‌ലിക്ക് ട്രോളുകളും കിട്ടിയിരുന്നു.
ബിസിസിഐ പങ്കുവെച്ച ട്വീറ്റിന് താഴെയായിരുന്നു കോഹ്ലിക്കുള്ള കമന്റുകള്‍. ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ കോഹിനൂര്‍ രത്‌നം തിരികെ ചോദിക്കണമെന്നാണ് ചില രസികന്‍ ട്രോളുകള്‍.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയില്‍ നിന്ന് വെള്ളക്കാര്‍ കടത്തിക്കൊണ്ടുപോയതാണ് കോഹിനൂര്‍ രത്‌നം. നിലവില്‍ രാജ്ഞിയുടെ കിരീടത്തിലെ മറ്റ് രത്‌നങ്ങള്‍ക്കൊപ്പമാണ് കോഹിനൂര്‍ രത്‌നമുള്ളത്.
നായകനായ ശേഷമുള്ള കോഹ്‌ലിയുടെ ആദ്യ ലോകകപ്പാണിത്. 1983, 2011 വര്‍ഷങ്ങളിലാണ് മുന്‍പ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha