വാര്‍ത്ത കേള്‍പ്പിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ ശ്രീരാമാനുജം

എന്ത് കുറവുകള്‍ ഉള്ളവര്‍ക്കും ഉയര്‍ന്നു വരാനും അവരുടെ സ്വപ്നങ്ങളെ നേടാനും നാം അവസരം ഉണ്ടാക്കികൊടുക്കണം.അതിനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് തമിഴ്‌നാട് സ്വദേശിയായ പതിനാലുകാരനായ ആര്‍.ശ്രീരാമാനുജത്തിന് തന്റെ കുറവുകളെ മറന്ന് കഴിവുകളെ ഉയര്‍ത്തികൊണ്ടു വരാന്‍ കഴിഞ്ഞത്. കണ്ണുകാണാത്തവര്‍ക്ക് പ്രതീക്ഷയും മാതൃകയുമാവുകയാണ് ശ്രീരാമാനുജം.
ലോകത്തെ ആദ്യത്തെ കാഴ്ചയില്ലാത്ത ന്യൂസ് റീഡര്‍ എന്ന നേട്ടമാണ് ശ്രീരാമാനുജം സ്വന്തമാക്കിയത്. ജന്മനാ കാഴ്ചയില്ലാതെയാണ് ശ്രീരാമാനുജം ഈ ലോകത്തേക്ക് എത്തിയത്. എന്നാല്‍ തന്റെ കുറവുകളില്‍ ദു:ഖിക്കാതെ തനിക്ക് എവിടെയൊക്കെ എത്താന്‍ സാധിക്കുമെന്നാണ് ശ്രീരാമാനുജം ചിന്തിച്ചത്.
കോയമ്പത്തൂരില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ലോട്ടസ് ന്യൂസ് ചാനലില്‍ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി ചെയ്യുന്നത് ശ്രീരാമാനുജമാണ്. 'ആദ്യമായി ന്യൂസ് വായിക്കുമ്പോള്‍ ഞാന്‍ ഭയം കൊണ്ട് വിറച്ചിരുന്നു. എന്നാല്‍ പിന്നീട് വായിച്ചു വായിച്ചു എന്റെ ഉള്ളിലെ ഭയം പോയി. ഇന്ന് ധൈര്യമായി എല്ലാത്തരം വാര്‍ത്തകളും എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയും.''- ശ്രീരാമാനുജം പറയുന്നു.
ലോട്ടസ് ന്യൂസ് ചാനലിന്റെ ചെയര്‍മാന്‍ ജികെഎസ് ശെല്‍വകുമാര്‍ എല്ലാ പിന്തുണയോടെയും ശ്രീരാമാനുജത്തിനെ വാര്‍ത്തകള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പഠിക്കുമ്പോള്‍ തന്നെ ബ്രെയില്‍ ലിപിയില്‍ വേഗത്തില്‍ വായിക്കാനുള്ള പരിശീലനം ശ്രീരാമാനുജം നേടിയിരുന്നു. നാഷണല്‍, സ്‌പോര്‍ട്‌സ്, എന്റര്‍ടൈന്‍മെന്റ് വാര്‍ത്തകളെല്ലാം ശ്രീരാമാനുജം ഇപ്പോള്‍ കൈകാര്യം ചെയ്യും.
https://www.facebook.com/Malayalivartha