കുട്ടികള്‍ക്കൊപ്പം വീണ്ടും ജയസൂര്യ

വോട്ടെണ്ണല്‍ തലേന്ന് ഒരു കൊച്ചു പെണ്‍കുട്ടിയോട് ആര് ജയിക്കുമെന്ന് ജയസൂര്യ ചോദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റായിരുന്നു.
പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കുട്ടിയോട് ഇതു ചോദിക്കുമ്പോള്‍ , ഇതിനെ കുറിച്ചൊക്കെ അറിയാന്‍ തനിക്ക് പ്രായമായില്ലെന്നും നാളെ ഉച്ചയോടെ പ്രായം ആകുമെന്നും അപ്പോള്‍ പറയാമെന്നുമായിരുന്നു കുട്ടിയുടെ മറുപടി.
ഇപ്പോഴിതാ, അതേ കുട്ടിക്കൊപ്പം മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. നിനക്ക് എന്റെ പേര് എന്താണെന്ന് അറിയാമോ, പൃഥ്വിരാജ് എന്ന് ആണോ എന്ന് കുട്ടിയോട് നടന്‍ ചോദിച്ചു. ജയസുരി എന്ന് കുട്ടി മറുപടി നല്‍കി. ജയസുരിയോ, ഇതെന്ത് വസൂരി എന്നൊക്കെ പറയണ പോലെ എന്ന് ജയസൂര്യ അമ്പരപ്പോടെ ചോദിച്ചു. ജയസൂര്യ എന്ന് കുട്ടി കൃത്യമായി മറുപടി നല്‍കി.
അതിന് ശേഷം നിന്നെ ഒരു കുട്ടി യക്ഷി എന്ന് വിളിച്ചെന്ന് ജയസൂര്യ പറഞ്ഞു. അവനെ അടിക്ക് എന്ന് കുട്ടി പറഞ്ഞപ്പോള്‍ കൊന്നാലോ എന്നാണ് ജയസൂര്യ തിരിച്ച് ചോദിച്ചത്. ആ എന്നാല്‍ പിന്നെ കൊന്നാം എന്നാണ് കുട്ടി മറുപടി നല്‍കിയത്.
ഇരുവരുടെയും രസകരമായ സംഭാഷണം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ക്യൂട്ട് കുട്ടിയാണെന്നും 'കൊല്ലാം' എന്ന വാക്ക് വഴങ്ങാതെ കൊന്നാം എന്ന് നിഷ്‌കളങ്ക ഭാവത്തോടെ പറയുന്നതും അടിപൊളിയെന്നും ആളുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha