സമയം പോകുന്നില്ലേ, ബോറടി മാറ്റാന്‍ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ! മഞ്ജു വാരിയരുടെ കപ്പ് ട്രിക്കിന് കൈയടിച്ച് ആരാധകര്‍

മലയാളികള്‍ ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അഭിനേത്രികളില്‍ ഒരാളാണ് മഞ്ജു വാരിയര്‍. അഭിനയം പോലെ തന്നെ നൃത്തത്തിലും പ്രതിഭ തെളിയിച്ച താരത്തിന്റെ ഓരോ അവതരണവും കാണികളെ പിടിച്ചിരുത്താറുണ്ട്.
അഭിനയം, നൃത്തം എന്നിവയ്ക്കു പുറമെ കപ് ട്രിക്കിലും താനൊരു പുലിയാണെന്ന് തെളിയിക്കുന്നതാണ് മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ. ബന്ധുവായ ഒരു പെണ്‍കുട്ടിക്കൊപ്പം പൊട്ടിച്ചിരികളോടെ കപ് ട്രിക്ക് ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
ആളുകള്‍ പറയാറുണ്ട് ഞാനല്‍പം വട്ടുകേസാണെന്ന്! എന്റെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടാല്‍ അതിന്റെ കാരണം അവര്‍ക്കു മനസിലാകും! എന്ന രസകരമായ ആമുഖത്തോടെയാണ് താരം വിഡിയോ പങ്കു വച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു. വിഡിയോയില്‍ കാണുന്നതു പോലെ സരസമായി, സന്തോഷമായി തീരട്ടെ ജീവിതമെന്നായിരുന്നു ആരാധകരുടെ ആശംസ!
രണ്ടു കപ്പുകള്‍, രണ്ടു പേര്‍ക്കിടയില്‍ പരസ്പരം മാറ്റി മാറ്റിയെടുക്കുന്നതാണ് കപ്പ് ട്രിക്ക്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് താളം പിഴച്ചാല്‍ കളിതെറ്റും. ഏകാഗ്രതയും താളബോധവും ചടുലതയും ഉള്ളവര്‍ക്കെ ഇതു ചെയ്യാന്‍ കഴിയൂ. കാണുന്ന പോലെ അത്ര എളുപ്പമല്ലെന്നു ചുരുക്കം.
കൂടെ കളിക്കുന്ന കൗമാരക്കാരിക്കൊപ്പം അതേ ഊര്‍ജ്ജസ്വലതയോടെയാണ് മഞ്ജു വാര്യര്‍ കപ്പ് ട്രിക്ക് ചെയ്യുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങി പതിയെ വേഗം കൈവരിക്കുമ്പോള്‍ താരത്തിന്റെ പൊട്ടിച്ചിരി പശ്ചാത്തലത്തില്‍ കേള്‍ക്കാം. കളി നിറുത്തുമ്പോള്‍ വിജയിയെപ്പോലെ കപ്പ് കൈവശപ്പെടുത്തുന്ന താരത്തെ നോക്കി ആരാധകര്‍ പറയുന്നു, 'മഞ്ജു ചേച്ചി അന്നും ഇന്നും എന്നും പൊളിയാണ് കേട്ടോ.' !
https://www.facebook.com/Malayalivartha