ചട്‌നി ഉണ്ടാക്കാന്‍ ശുചിമുറിയിലെ മലിനജലം; ഇഡ്ഡലി കച്ചവടക്കാരന്‍ വിഡിയോയില്‍ കുടുങ്ങി

ശുചിമുറിയില്‍ നിന്നും എടുക്കുന്ന മലിനജലം ഉപയോഗിച്ച് മുംബൈയിലെ ഒരു തെരുവു ഭക്ഷണശാലയില്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബൊറിവലി റെയില്‍വേ സ്റ്റേഷനിലുള്ള വൃത്തിഹീനമായ ശുചിമുറിയില്‍ നിന്നും ഭക്ഷണശാല നടത്തുന്നയാള്‍ വെള്ളം എടുക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സംഭവത്തില്‍ എഫ്ഡിഎ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ഇഡ്‌ലി സ്റ്റാള്‍ എന്ന കടയാണ് വഴിയോരത്ത് ഇയാള്‍ നടത്തുന്നത്. കൂടെ കഴിക്കാന്‍ നല്‍കുന്ന ചട്‌നി പാകം ചെയ്യാനാണ് ശുചിമുറിയില്‍ നിന്നും വെള്ളം എടുക്കുന്നത്. 45 സെക്കന്റ് നീളുന്ന വിഡിയോ പുറത്തു വന്നതോടെ രോഷം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇത് എന്നാണെന്നോ എപ്പോഴാണെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരം മലിനജലം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണശാലകള്‍ക്കെതിരെ എഫ് ഡി എ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 'ഈ വിഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ചെയ്തയാള്‍ക്കെതിരെ അന്വേഷണം നടത്തും. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ എല്ലാം നടപടി എടുക്കും. ശുചിമുറികളിലെ വെള്ളം ഒരിക്കലും ഉപഭോഗ യോഗ്യമല്ല . ആള്‍ക്കാരെ അത് മോശമായി ബാധിക്കും. ഈ വിഡിയോയില്‍ കാണുന്നയാളെ പിടികൂടി അയാളുടെ ലൈസന്‍സ് പരിശോധിക്കും. ക്രമക്കേട് കണ്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്ത് തക്കതായ ശിക്ഷ നല്‍കും. എഫ് ഡി എ ഓഫീസര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha