വിവാഹത്തില്‍ പങ്കെടുത്ത് പിരിഞ്ഞുപോകുന്നവര്‍ക്ക് നല്‍കിയത് ജൈവ കൃഷിയുടെ സന്ദേശം

വിവാഹത്തിനെത്തി അനുഗ്രഹാ ശിസ്സുകള്‍ ചൊരിഞ്ഞവര്‍ക്ക് നല്‍കുന്ന കൃതഞ്ജതാകാര്‍ഡിനൊപ്പം ജൈവ കൃഷിയുടെ സന്ദേശവും. ജീവകാരുണ്യ പ്രവര്‍ത്തകനായ യുവാവിന്റെ കൃതഞ്ജതാകാര്‍ഡില്‍ മിഠായിക്ക് പകരം പച്ചക്കറി വിത്ത് നല്‍കിയാണ് സുഹൃത്തുക്കള്‍ പുതിയ മാതൃക ഒരുക്കിയത്. ജീവകാരുണ്യ സംഘടനയായ കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാനും പത്തനാപുരം ഗാന്ധിഭവന്റെ ഹരിപ്പാട് കേന്ദ്രമായുള്ള സ്‌നേഹവീടിന്റെ ഡയറക്ടറുമായ മുഹമ്മദ് ഷമീറിന്റെ കൃതഞ്ജതാകാര്‍ഡിലാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തത്.
കാര്‍ഡുകളില്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തത് കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍ പ്രവര്‍ത്തകരാണ്. നവ ദമ്പതികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ കാര്‍ഡിനൊപ്പം പ്രത്യേകമായി കവറില്‍ പായ്ക്ക് ചെയ്താണ് വിത്തുകള്‍ നല്‍കിയത്. വെണ്ടയ്ക്ക, ചീര, വഴുതനങ്ങ, മുളക് എന്നിവയുടെ വിത്തുകള്‍ പായ്ക്കറ്റില്‍ അടങ്ങിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഇത് കൗതുകമായി.
സാധാരണ മിഠായിയും മധുരപലഹാരങ്ങളുമാണ് ഇത്തരത്തില്‍ നല്‍കാറുള്ളത്. ഇന്നലെ കൊല്ലകടവില്‍ ആയിരുന്നു മുഹമ്മദ് ഷെമീറിന്റെ വിവാഹം. പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടര്‍ പുനലൂര്‍ സോമരാജന്‍, എംഎല്‍എ മാരായ ആര്‍. രാജേഷ്, യു. പ്രതിഭ, സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, സാമൂഹ്യ പ്രവര്‍ത്തക സോണിയ മല്‍ഹാര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha