മൂന്ന് വയസുകാരന്റെ തലയിണയുടെ അടിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി!

ഹരിയാനയിലെ സുല്‍ത്താന്‍പൂരില്‍ മൂന്ന് വയസ്‌കാരന്‍ മകന്റെ തലയിണയുടെ അടിയില്‍ നിന്നും അമ്മ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
രാത്രിയില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ അമ്മ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കട്ടില്‍ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ട് ഭയന്നെങ്കിലും ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു.സമനില വീണ്ടെടുത്ത ഇവര്‍ ശബ്ദമുണ്ടാക്കാതെ കുട്ടിയെ എടുത്തതിന് ശേഷം മുറിയില്‍ തന്നെ നിന്നു.
സ്ഥലത്തെത്തിയ ഭര്‍ത്താവും അയല്‍ക്കാരും കിടക്കവിരി ഉള്‍പ്പടെ എടുത്ത് വീടിന് പുറത്തിടുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ നല്‍കുകയുമായിരുന്നു. പാമ്പിന് ഏകദേശം ആറ് അടി നീളവും മൂന്ന് കിലോ ഭാരവുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha