പാമ്പിനെ പ്രകോപിപ്പിച്ച യുവാവിന് ഒടുവില്‍ കടി കിട്ടിയതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

പാമ്പിനെ കൈയ്യില്‍ എടുത്ത് അഭ്യാസം നടത്തുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങള്‍ റെപ്റ്റൈല്‍ ഹണ്ടര്‍ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാമ്പിനെ എടുത്ത് മുഖാഭിമുഖമായി പിടിച്ച്‌കൊണ്ട് ഇയാള്‍ കളിക്കുകയായിരുന്നു.
ഇയാളുടെ പ്രകോപനത്തെത്തുടര്‍ന്ന് കടിക്കുവാന്‍ പാമ്പ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. അവസാനം ഇയാള്‍ പാമ്പിനെ തലയില്‍ വച്ചപ്പോള്‍ പാമ്പ് ഇയാളുടെ തലയില്‍ കടിക്കുകയായിരുന്നു.
പാമ്പിനെ തലയില്‍ നിന്നും മാറ്റുവാന്‍ ഇയാള്‍ ശ്രമം നടത്തുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇയാള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.
https://www.facebook.com/Malayalivartha