ഒരു കിലോ തൂക്കമുള്ള താറാവിട്ടത് 208 ഗ്രാം തൂക്കമുള്ള ഒരു ഒന്നൊന്നര മുട്ട...!

കാലടിയ്ക്ക് അടുത്ത് ചെങ്ങല്‍ ഓട്ടു കമ്പനിക്കു സമീപം വീട്ടില്‍ വളര്‍ത്തുന്ന ഒരു താറാവ് ഇട്ട മുട്ട കൗതുകമായി.
തേയ്ക്കാനത്ത് പൗലോക്കുട്ടി എന്ന ആളുടെ വീട്ടില്‍ വളര്‍ത്തുന്ന താറാവുകളില്‍ ഒരു താറാവ് ഇട്ട മുട്ടയാണ് വലിപ്പംകൊണ്ട് വ്യത്യസ്തമാകുന്നത്. നാലു മുട്ടയുടെ തൂക്കം വരുന്ന വിധത്തിലുള്ള, ഒരു മുട്ടയാണ് താറാവ് കഴിഞ്ഞ ഞായറാഴ്ച ഇട്ടത്.
1.100 കിലോ മാത്രം തൂക്കമുള്ള കുഞ്ഞിത്താറാവാണ് 208 ഗ്രാം തൂക്കമുള്ള ഈ മുട്ട ഇട്ടിരിക്കുന്നത്. ആദ്യമായാണ് താറാവ് ഇത്ര വലിപ്പമുള്ള മുട്ടയിട്ടത്.
പൗലോക്കുട്ടി 17 താറാവുകളെ വളര്‍ത്തുന്നുണ്ട്. നിരവധിയാളുകള്‍ മുട്ട കാണാനായി പൗലോക്കുട്ടിയുടെ വീട്ടിലേക്ക് വരുന്നുണ്ട്.
https://www.facebook.com/Malayalivartha