ഭാര്യയ്ക്ക് പ്രസവവേദന, ആ സമയത്ത് ഭര്‍ത്താവിന് എന്തു ചെയ്യാനാവും?

ലേബര്‍ റൂമില്‍ പ്രസവ സമയം കാത്ത് വേദന കടിച്ചമര്‍ത്തി കിടക്കുന്ന ഭാര്യയുടെ വേദനകുറയ്ക്കാനായി പുതുവഴി തേടിയിരിക്കുകയാണ് ഒരു യുവാവ്. രണ്ടു ദിവസം നീണ്ടു നിന്ന പ്രസവവേദനയ്ക്കിടെ ഭാര്യയ്ക്ക് ആശ്വാസമേകാന്‍ തങ്ങളുടെ പ്രണയ കാലം മുതലുള്ള സംഭവങ്ങള്‍ ഒരു പുസ്തകത്തിലാക്കുകയും അതില്‍ ഓരോ പേജുകള്‍ അവള്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു.
അമ്മയാകാന്‍ പോകുന്ന ഭാര്യയെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ നിറച്ച പുസ്തകമാണ് അയാള്‍ അവള്‍ക്കു മുന്നില്‍ തുറന്നു കാട്ടിയത്. രണ്ട് ദിവസത്തെ പ്രസവവേദനയെ അതിജീവിക്കാന്‍ ഭാര്യയെ സഹായിക്കുന്നു എന്ന തലക്കെട്ടോടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് കെന്‍ഡല്‍ പങ്കുവച്ചത്.
10 വര്‍ഷങ്ങള്‍ക്കു മുന്‍പ് തമ്മില്‍ക്കണ്ടു മുട്ടിയതു മുതല്‍ ജാസ്മിന്‍ എത്ര നല്ല അമ്മയാകും എന്ന് ഓര്‍മ്മപ്പെടുത്തുന്നതുവരെയുള്ള കാര്യങ്ങളാണ് അവരുടെ പ്രണയ പുസ്തകത്തിലുള്ളത്. 7000 ലധികം പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 30,000 ല്‍ അധികം കമന്റുകളും ദൃശ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഭൂരിപക്ഷം പേരും ഭര്‍ത്താവിന്റെ ചെയ്തികളെ അഭിനന്ദിക്കുമ്പോള്‍ ചിലരെങ്കിലും വിയോജിക്കുന്നു. പ്രസവവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഭാര്യയെങ്ങനെ പുസ്തകം വായിക്കും?. അയാള്‍ക്ക് അതൊന്നു വായിച്ചു കൊടുക്കാമായിരുന്നു എന്താണ് ചിലര്‍ പറയുന്നത്.
https://www.facebook.com/Malayalivartha