നാവിന്റെ ഗുരുത്വം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന 21-കാരി!

മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും തര്‍ക്കവും വാദവുമായി നടക്കുന്നവരോട് എല്ലാവരും സാധാരണ പറയുന്ന കാര്യമാണ് നിന്റെ നാവിന് നീളക്കൂടുതലാണെന്ന്! ഫ്ളോറിഡയിലെ മെക്കേല സറാവിയ എന്ന 21-കാരിയും എല്ലാവരോ ക്കൊണ്ടും പറയിക്കും, അവളുടെ നാവിനിത്തിരി നീളം കൂടുതലാണെന്ന്! അക്ഷരാര്‍ത്ഥത്തില്‍ സത്യമാണത്. മെക്കേലയുടെ നാവിന് അസാധാരണ നീളമാണ്. നാവിന്റെ നീളംകൊണ്ട് ഈ യുവതി ഇപ്പോള്‍ ലക്ഷപ്രഭുവായിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ മെക്കേല പങ്കു വച്ച ചിത്രങ്ങള്‍ കണ്ടാണ് യുവതിക്ക് ആരാധകര്‍ ഏറിയത്. ഈ പ്രത്യേകത ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നതിലൂടെ കച്ചവട സാധ്യത മനസ്സിലാക്കുകയും ചെയ്തു. മെക്കേല വ്യത്യസ്ഥങ്ങളായ വീഡിയോകളിലൂടെ തന്റെ നാവ് വെര്‍ച്വല്‍ ലോകത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തന്റെ നൃത്തോടൊപ്പമാണ് മെക്കേല നാവിന്റെ വ്യത്യസ്ഥമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചത്.
യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ഇടുന്ന വീഡിയോകളിലൂടെ ഒരു വര്‍ഷം 71,06,530 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് മെക്കോല പറയുന്നത്. വെര്‍ച്വല്‍ ലോകത്ത് നിന്ന് കിട്ടുന്നത് വെര്‍ച്വല്‍ ലോകത്ത് നിന്ന് തന്നെ ഇന്‍വെസ്റ്റ് ചെയ്യാനും മെക്കോല ശ്രമിച്ചു. വസ്ത്രങ്ങളും, ടേയിസും, ആക്സസറീസും ഒക്കെ വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പാണ് മെക്കേല ആരംഭിച്ചത്.
എനിക്ക് ഏറ്റവും പ്രചോദനം അമ്മയാണ്. അമ്മ് വളരെ ധീരയായ സ്ത്രീയണ്. അമ്മയെ ഞാന്‍ വളരെയേറെ സ്നേഹിക്കുന്നു. കുടുംബത്തെ സഹായിക്കാനാണ് ബിസിനസ്സ് ചെയ്യുന്നത്. ഇത്ര ചെറുപ്പത്തിലെ തന്നെ ബിസിനസ്സ് തുടങ്ങാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മെക്കേല പറഞ്ഞു.
https://www.facebook.com/Malayalivartha