പെയിന്റിങ് ബ്രഷ് കടിച്ചുപിടിച്ച് ചിത്രം വരക്കുന്ന മിടുക്കന്‍; മാജിക്കിന്റെ വിസ്മയവുമായെത്തി ഒരതിഥി

വയനാട് മീനങ്ങാടിയില്‍ ജോയല്‍ ബിജുവെന്ന പതിനാലുകാരന്‍ ആയിരത്തോളം ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു. അതിലെന്താ ഇത്ര വലിയ കാര്യം, ചിത്രരചനാവൈഭവമുള്ളവര്‍ ഇങ്ങനെ ചിത്രങ്ങള്‍ വരയ്ക്കുന്നത് സാധാരണമല്ലേ എന്നാവും പലരുടേയും ചോദ്യം. എന്നാല്‍ കേട്ടോളൂ, ജോയല്‍ ബിജു വരയ്ക്കുന്നത്, പല്ലുകൊണ്ട് പെയിന്റിങ് ബ്രഷ് കടിച്ചുപിടിച്ചാണ്. ഭിന്നശേഷിക്കാരനായ ജോയല്‍ ബിജുവിന് ആഗ്രഹങ്ങള്‍ ധാരാളമുണ്ട്. വയനാട്ടിലില്ലാത്ത കടലും ട്രെയിനും നേരില്‍ കാണമെന്നതാണ് ജോയലിന്റെ ഏറ്റവും വലിയ ആഗ്രഹം.
ആറു വയനുള്ളപ്പോഴാണ് കാലുകള്‍ക്കും കൈകള്‍ക്കും ചനലശേഷി നഷ്ടമാകുന്നത്. ബിആര്‍സിയിലെ റിസോഴ്‌സ് അധ്യാപിക ബി.വി. ചന്ദ്രികയാണ് ജോയലിന്റെ കഴിവ് ആദ്യം തിരിച്ചറിയുന്നത്.വീട്ടിലിരുന്ന് ഒന്‍പതാം ക്ലാസ് പഠനം നടത്തുകയാണ് ഈ മിടുക്കന്‍.
നിറങ്ങളും വരകളും കൊണ്ട് വിസ്മയപ്പിക്കുന്ന ജോയലിനെ നേരില്‍ കാണാന്‍ മാജിക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരതിഥിയെത്തി.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജോയലിന്റെ മീനങ്ങാടിയിലെ വീട്ടിലെത്തിയത്, തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു.ജോയലിന് വേണ്ടി ഒരു മാജിക് കാണിച്ചു. പാട്ടുപാടിയാണ് ജോയല്‍ മുതുകാടിനെ യാത്രയാക്കിയത്.
https://www.facebook.com/Malayalivartha