അനാഥരായ തെരുവുപട്ടികളെ സംരക്ഷിക്കുന്ന കെല്ല വീട്ടില്‍ വളര്‍ത്തുന്നത് 97 നായ്ക്കളെ...അവയില്‍ 79 എണ്ണവും ബെഡ്റൂമില്‍...!

അറ്റ്ലാന്റിക് സമുദ്രത്തിന് സമീപമുള്ള ബഹാമസിലെ കെല്ല ഫിലിപ്‌സിന് ഒരു വിളിപ്പേരുണ്ട്. പട്ടികള്‍ക്ക് പിന്നാലെ അലഞ്ഞുനടക്കുന്ന ഭ്രാന്തിയെന്നാണ് കെല്ലയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ആ വിശേഷണം കേള്‍ക്കാന്‍ കെല്ലയ്ക്ക് ഇഷ്ടമാണെന്നുള്ളതാണ് അതിലേറെ കൗതുകം.
നാല് വര്‍ഷം മുമ്പാണ് അനാഥരായ തെരുവുപട്ടികളെ സംരക്ഷിക്കാനായി കെല്ല ഫിലിപ്സ് ഒരു സ്ഥാപനം തുടങ്ങുന്നത്. സ്ഥാപനം നല്ല രീതിയില്‍ നടത്തുന്നതിനിടയിലാണ്, ബഹാമസിലെ രണ്ട് ദ്വീപുകളെ പിടിച്ചുലച്ചുകൊണ്ട് 'ഡോറിയാന്‍' ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. അറ്റ്ലാന്റിക് മേഖലയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും ശക്തമായ ചുഴലിക്കാറ്റ് ജനജീവിതത്തെ തന്നെ ബാധിച്ചു.
ജനങ്ങളെല്ലാം കുടിയൊഴിഞ്ഞുപോയ ഇടങ്ങളില്‍ നിരവധി നായകളാണ് അലഞ്ഞു നടന്നത്. അലഞ്ഞു നടന്ന നായകളെ എല്ലാം കെല്ല തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. 97 പട്ടികളാണ് ഇപ്പോള്‍ കെല്ലയുടെ വീട്ടിലുള്ളത്. തന്നെക്കൊണ്ട് കഴിയുന്നത് താന്‍ ചെയ്യുന്നുവെന്നും ആര്‍ക്കെങ്കിലും സഹായമെത്തിക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
'' ഈ 97 പട്ടികളില്‍ 79 എണ്ണവും ഇപ്പോള്‍ കഴിയുന്നത് എന്റെ ബെഡ്റൂമിലാണ്. എന്നിട്ടും എന്റെ കിടക്കയെ അവര്‍ ബഹുമാനിക്കുന്നു. അതിലേക്കൊന്ന് ചാടിക്കയറാന്‍ പോലും അവരാരും ശ്രമിക്കുന്നില്ല. ഞാന്‍ വീട്ടിലാകെ കേള്‍ക്കാന്‍ പാകത്തില്‍ പാട്ടുവയ്ക്കും ഇപ്പോള്‍. അവര്‍ പേടിക്കാതിരിക്കാന്‍. എസിയും ഓണ്‍ ചെയ്ത് ഇടും...'' - കെല്ല ഫെയ്സ്ബുക്കിലൂടെ കുറിച്ചു.
കെല്ലയുടെ നന്മയ്ക്ക് ആദരവും അഭിനന്ദനവും അറിയിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. ഇതുവരെ 45,000 പേര്‍ കെല്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha