നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഗാന്ധിജിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെടുത്തു

ആറു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെടുത്തു. 30 ഫിലിം റീലുകളാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് (എന്‍എഫ്എഐ) കണ്ടെടുത്തത്. പാരമൗണ്ട്, ബ്രിട്ടിഷ് മൂവിടോണ്‍, വാര്‍ണര്‍, യൂണിവേഴ്‌സല്‍ തുടങ്ങിയ സ്റ്റൂഡിയോകളിലായിരുന്നു വീഡിയോകള്‍ ചിത്രീകരിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, സരോജിനി നായിഡു തുടങ്ങിയവര്‍ വിവിധ ദൃശ്യങ്ങളിലുണ്ട്. വാര്‍ധയിലെ ആശ്രമത്തില്‍ കസ്തൂര്‍ബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്.
ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസില്‍ നിന്നു രാമേശ്വരത്തേക്കു ട്രെയിന്‍ മാര്‍ഗം നടത്തിയ യാത്രയുടെ സമ്പൂര്‍ണ ദൃശ്യങ്ങള്‍ ഒരു റീലിലുണ്ട്.
മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കണ്ടെത്തലാണ്. റീലുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും എന്‍എഫ്എഐ ഡയറക്ടര്‍ പ്രകാശ് മഗ്ദും പറഞ്ഞു.
https://www.facebook.com/Malayalivartha