ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കാന്‍ ഹിപ്പോയുടെ സഹായം തേടി ദമ്പതികള്‍!

ജനിക്കുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയാന്‍ ഹിപ്പപ്പൊട്ടാമസിന് തണ്ണിമത്തന്‍ എറിഞ്ഞ് നല്‍കിയ ദമ്പതികള്‍ക്ക് രൂക്ഷവിമര്‍ശനം. ദമ്പതികളായ ജൊനാഥനും ബ്രിഡ്‌ഗേറ്റ് ജോസഫുമാണ് തങ്ങള്‍ക്ക് ജനിക്കുവാന്‍ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്നറിയ്ക്കാന്‍ ഹിപ്പപ്പൊട്ടാമസിന്റെ വായിലേക്ക് തണ്ണിമത്തന്‍ എറിഞ്ഞ് നല്‍കിയത്.
അവര്‍ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടി ആണെന്ന് ഭാര്യ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിന് സര്‍പ്രൈസ് ന്യൂസായി ഈ വിവരം എത്തിക്കനാണ് അയാളേയും കൂട്ടി മഗശാലയില്‍ എത്തിയത്. അതിനായി പ്രത്യേകം തയ്യാറാക്കിയ തണ്ണിമത്തനും കൈയ്യില്‍ കരുതിയിരുന്നു.
ഇത്തരം ജന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെങ്കില്‍ പിങ്ക് നിറവും ആണ്‍കുട്ടിയാണെങ്കില്‍ നീലനിറവുമാണ് ബലൂണുകള്‍ പറത്തിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ അറിയിക്കാറുള്ളത്.
ഇവിടെ ഹിപ്പപ്പൊട്ടാമസ് തണ്ണിമത്തനില്‍ കടിക്കുമ്പോള്‍ വായില്‍ നിന്നും നീല നിറം വരാനായി നീല നിറത്തിലുള്ള ഫുഡ് കളര്‍ ജെല്ലി അതിനുള്ളില്‍ നിറച്ചാണ് കൊണ്ടുവന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി മാറിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha