യുഎസ് എംബസി ഉദ്യോഗസ്ഥര്‍ പാടി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ബോളിവുഡ് ഗാനങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് പാട്ടുകൾക്ക് അമേരിക്കയിലും ആരാധകർ ... ഹിന്ദി പാട്ടുകൾക്ക് പ്രിയമേറുന്നത് കണ്ട് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരും അടിപൊളി ബോളിവുഡ് ഗാനങ്ങൾ പാടി ട്വിറ്ററിലിട്ടു
അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ബോളിവുഡ് ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. 1975ലെ അമിതാഭ് ബച്ചൻ നായകനായെത്തിയ ‘യേ ദോസ്തി ഹം നഹിം തോഡേംഗെ…’ എന്ന എവർഗ്രീൻ ഗാനമാണ് അഞ്ചാളും ഒത്തൊരുമിച്ച് പാടിയത്.റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്കിപ്പുറവും ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല എന്നതിന് തെളിവാണിത്
എക്കാലത്തെയും സൂപ്പർഹിറ്റ് ആയ ഈ ഗാനം വളരെ മനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്.
ആദ്യമാലപിച്ചത് ഷോലെയിലെ ഗാനമാണെങ്കിലും പിന്നീട് വേറെ ഗാനങ്ങളും ഓരോരുത്തരായി പാടുന്നുണ്ട്.
2013-ല്‍ പുറത്തിറങ്ങിയ ‘യെ ജവാനി ഹായ് ദിവാനി’ എന്ന ചിത്രത്തിലെ 'ബത്തമീസ് ദില്‍...’, എന്ന ഗാനം ഒരു ഉദ്യോഗസ്ഥൻ മനോഹരമായി ആലപിക്കുന്നതും വീഡിയോയിൽ ഉണ്ട് . 1960ൽ പുറത്തിറങ്ങിയ ‘ദിൽ അപ്‌ന ഓർ പ്രീത് പരായ്’എന്ന ചിത്രത്തിലെ ‘അജീബ് ദാസ്താൻ ഹേ യേ’ എന്ന പാട്ടോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.. യു എസിൽ നിന്ന് ഇത്തരമൊരു വിഡിയോ കൂടി പ്രചരിച്ചതോടെ സംഗീതാസ്വാദകർക്ക് ഇത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് നൽകുന്നത്
https://twitter.com/i/status/1178221608437080064
കഴിഞ്ഞ വർഷം ക്രിസ്മസിന് നൃത്തം ചെയ്യുന്ന വീഡിയോയും എംബസി പുറത്തിറക്കിയിരുന്നു.ഒരു മിനിറ്റ് 19 സെക്കൻഡ് ആയിരുന്നു വീഡിയോയുടെ നീളം. അതും വൈറലായിരുന്നു.അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യയിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ക്രിസ്മസ് ആശംസകളും പങ്കുവെച്ചിരുന്നു
https://www.facebook.com/Malayalivartha