സിംഹക്കൂട്ടില്‍ കയറി ഡാന്‍സ് ചെയ്ത യുവതിക്കെതിരേ മൃഗശാലാ അധികൃതര്‍ കേസ് കൊടുത്തു

അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ ആരിലും അമ്പരപ്പ് ഉളവാക്കും.
മൃഗശാല കാണാനെത്തിയ യുവതി രണ്ടു സിംഹങ്ങളുള്ള കൂട്ടിലേക്ക് ചാടി കയറി. ഇതില്‍ ഒരു സിംഹം യുവതിയുടെ തൊട്ടടുത്തെത്തി. ഇതോടെ യുവതി പാട്ടുപാടി ഡാന്‍സ് ചെയ്യാന്‍ തുടങ്ങി.
എന്നാല്‍ സിംഹം ഒരു അമ്പരപ്പോടെ എല്ലാം നോക്കി നിന്നതല്ലാതെ യുവതിയെ ആക്രമിച്ചില്ല.
യുവതിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മൃഗശാലാ അധികൃതര്‍ യുവതിയ്‌ക്കെതിരേ കേസ് കൊടുത്തു.
https://www.facebook.com/Malayalivartha























