മങ്കക്കായ വാഴ കുലച്ചപ്പോള്‍ കായയ്ക്ക് പക്ഷിയുടെ രൂപം!

കാസര്‍ഗോഡിനടുത്ത് തൃക്കരിപ്പൂര്‍ പിലിക്കോട് എക്കച്ചിയിലെ പി.വി. രഘുവിന്റെ വീട്ടുമുറ്റത്ത് കായ്ച വാഴക്കുലയില്‍ പക്ഷിയുടെ രൂപത്തിലുള്ള കായ.
പക്ഷിയുടെ രൂപത്തിലുള്ളത് മങ്കക്കായ ഇനത്തില്‍ പെട്ട വാഴയിലെ ഒരു കായയാണ്. കൊക്കും കണ്ണും ചിറകുമെല്ലാം ഒത്തിട്ടുണ്ട്.
രഘുവിന്റെ മകള്‍ ശിഖ ഈ കൗതുകക്കായ തന്റെ വിദ്യാലയമായ ചന്തേര ഇസത്തുല്‍ ഇസ്ലാം എഎല്‍പി സ്‌കൂളില്‍ കൊണ്ടുപോയിരുന്നു.
കുട്ടികളിലെല്ലാം പക്ഷിയുടെ രൂപത്തിലുള്ള പാചകക്കായ കൗതുകം നിറച്ചു.
https://www.facebook.com/Malayalivartha























